KeralaLatest NewsNewsIndia

ബിജെപിയെ പരാജയപ്പെടുത്തി ഗോവയിൽ ഒരു പുതിയ സര്‍ക്കാരിനെ കൊണ്ടുവരും : മമതാ ബാനര്‍ജി

കഴിഞ്ഞ പത്തു വര്‍ഷമായി ഗോവയിലെ ജനങ്ങള്‍ ദുരിതത്തിലാണ്

കൊൽക്കത്ത : ബിജെപിക്കെതിരെ പോരാടാൻ ഗോവയിലെ ജനങ്ങള്‍ ഒന്നിക്കണമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. അടുത്തയാഴ്ച ഗോവ സന്ദര്‍ശനത്തിന് തയ്യാറെടുക്കവെയാണ് മമതയുടെ പ്രതികരണം.

‘കഴിഞ്ഞ പത്തു വര്‍ഷമായി ഗോവയിലെ ജനങ്ങള്‍ ദുരിതത്തിലാണ്. 28 ന് എന്റെ ആദ്യ ഗോവ സന്ദര്‍ശനമാണ്. ബിജെപിയേയും അവരുടെ വിഭജന അജന്‍ഡയേയും പരാജയപ്പെടുത്താന്‍ വ്യക്തികളും രാഷ്ട്രിയ പാര്‍ട്ടികളും ഒന്നിച്ച് അണിച്ചേരാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഗോവയില്‍ ഒരു പുതിയ സര്‍ക്കാര്‍ രൂപികരിച്ച് കൊണ്ട് പുതിയ പ്രഭാതം കൊണ്ടുവരും, അത് യാഥാര്‍ത്ഥത്തില്‍ ഗോവയുടെ തന്നെ സര്‍ക്കാറായിരിക്കും’- മത ട്വിറ്ററില്‍ കുറിച്ചു.

Read Also :  ഷാരൂഖ് ഖാൻ ബിജെപിയിൽ ചേർന്നാൽ മയക്കുമരുന്ന് പഞ്ചസാരയാകും: വിവാദ പ്രസ്താവനയുമായി മഹാരാഷ്ട്ര മന്ത്രി ഛഗന്‍ ഭുജ്ബല്‍

ഗോവ നിയമസഭയിലേക്കുള്ള തരഞ്ഞെടുപ്പ് അടുത്ത വര്‍ഷം  നടക്കാനിരിക്കെയാണ് മമതയുടെ ബംഗാള്‍ സന്ദര്‍ശനം. മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളായ രാജ്യസഭാ എംപി ഡെറിക് ഒബ്രിയനും ലോകസഭാ എംപി പ്രസൂണ്‍ ബാനര്‍ജി എന്നിവരുള്‍പ്പെടെയുളള ഒരു സംഘം സെപ്റ്റംബറില്‍ ഗോവയില്‍ സന്ദര്‍ശനം നടത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button