ബംഗലൂരു: ഭർത്താവിന്റെ അനന്തരവനുമായി അവിഹിതബന്ധം പുലർത്തിയ യുവതി കൊല്ലപ്പെട്ട നിലയിൽ. കാമുകനും അന്തരവനുമായ 17 കാരനായ യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ്. കർണാടകയിലെ ബാണശങ്കറിലാണ് സംഭവം. കൊലപാതകത്തിന് ശേഷം ബെഡ്ഷീറ്റ് കത്തിച്ച് സ്ഥലം വിട്ട പ്രതിയെ പൊലീസ് പിടികൂടി. അഫ്റീൻ ഖാൻ എന്ന ഇരുപത്തിയെട്ടുകാരിയാണ് ദാരുണമായി കൊല്ലപ്പെട്ടത്.
കൊല്ലപ്പെട്ട യുവതിയും പ്രതിയുമായി വിവാഹേതര ബന്ധം ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. ഇരുവരും തമ്മിലുള്ള ബന്ധം യുവതിയുടെ ഭർത്താവ് കൈയ്യോടെ പിടികൂടി. ഇവരെ ചോദ്യം ചെയ്യുകയും ബന്ധം അവസാനിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, തന്റെ കൂടെ ഒളിച്ചോടാൻ കൗമാരക്കാരനായ കാമുകനോട് യുവതി ആവശ്യപ്പെട്ടു. താൽപ്പര്യമില്ലെന്ന് പറഞ്ഞപ്പോൾ നിർബന്ധിക്കലായി. ഇതുസംബന്ധിച്ച വാക്കുതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ചെറുത്തു നിൽപ്പിനിടെയാണ് കൊലപാതകം നടത്തിയതെന്ന് പ്രതി പൊലീസിന് മൊഴി നൽകി.
യുവതിയുടെ വീട്ടിൽ വെച്ചായിരുന്നു കൊലപാതകം. വാക്കുതർക്കത്തിനിടെ തുന്നൽക്കാരിയായ യുവതി കത്രിക ഉപയോഗിച്ച് യുവാവിനെ ആക്രമിച്ചു. കത്രിക പിടിച്ചു വാങ്ങിയ യുവാവ് യുവതിയെ തിരിച്ച് കുത്തുകയായിരുന്നു. സംഭവത്തിന് ശേഷം ബെഡ്ഷീറ്റ് കത്തിച്ച് വീട് പൂട്ടി പ്രതി കടന്നു കളയുകയായിരുന്നു. യുവതിയുടെ വീട്ടിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽ പെട്ട അയൽക്കാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് യുവതിയെ പരിശോധിച്ചെങ്കിലും കൊല്ലപ്പെട്ടിരുന്നു. ഇവരുടെ ശരീരത്തിൽ പതിനഞ്ചോളം കുത്തുകൾ ഏറ്റിരുന്നു.
കൊലപാതകം നടന്ന സമയത്ത് ഭർത്താവ് സ്ഥലത്തുണ്ടായിരുന്നില്ല. ഇരുവർക്കും രണ്ട് ആൺകുട്ടികളാണുള്ളത്. പ്രതിക്ക് പ്രായപൂർത്തിയായിട്ടില്ലാത്തതിനാൽ ഇയാളെ ജുവനൈൽ കേന്ദ്രത്തിലാക്കിയതായും പൊലീസ് പറഞ്ഞു
Post Your Comments