Latest NewsUAENewsInternationalGulf

യുകെ, ഉക്രൈൻ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളുടെ പവലിയനുകൾ സന്ദർശിച്ച് യുഎഇ വിദേശകാര്യ വകുപ്പ് മന്ത്രി

ദുബായ്: യു കെ, ഉക്രൈൻ, ഫ്രാൻസ്, തായ്ലൻഡ്, ബെൽജിയം തുടങ്ങിയ രാജ്യങ്ങളുടെ പവലിയനുകൾ സന്ദർശിച്ച് യുഎഇ വിദേശകാര്യ, അന്തർദേശീയ സഹകരണ വകുപ്പ് മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ. രാജ്യങ്ങൾക്കിടയിൽ ഫലപ്രദമായ സഹകരണം വികസിപ്പിക്കുന്നതിനുള്ള മികച്ച വേദിയാണ് ദുബായ് എക്‌സ്‌പോ 2020 എന്ന് അദ്ദേഹം വ്യക്തമാക്കി.

Read Also: ‘ചുറ്റിലും ചുവപ്പായതോണ്ട് തന്തയില്ലാത്ത കുഞ്ഞുണ്ടാകാൻ സാധ്യത’: അശ്ളീല കമന്റിട്ടവന് മറുപടിയുമായി ജസ്ല മാടശ്ശേരി

മനസ്സുകളെ ബന്ധിപ്പിക്കുക, അതിലൂടെ ഭാവി സൃഷ്ടിക്കുക എന്ന ആശയം എക്‌സ്‌പോ 2020 അക്ഷരാർത്ഥത്തിൽ പ്രാവർത്തികമാക്കുന്നു. ആഗോള പങ്കാളിത്തം വളർത്തുന്നതിൽ എക്‌സ്‌പോ 2020 മുഖ്യ പങ്ക് വഹിക്കുന്നതായും അദ്ദേഹം അറിയിച്ചു.

ഓപ്പർച്യൂണിറ്റി ഡിസ്ട്രിക്റ്റിലെ യുണൈറ്റഡ് കിംഗ്ഡം പവലിയനാണ് ശൈഖ് അബ്ദുള്ള ആദ്യം സന്ദർശിച്ചത്. പരസ്പര സഹകരണം, പങ്കാളിത്തം എന്നിവയിലൂന്നിയ ഭാവിക്ക് വേണ്ടിയുള്ള മാറ്റങ്ങൾ എന്ന ആശയത്തിലൂന്നിയാണ് ഈ പവലിയൻ ഒരുക്കിയിരിക്കുന്നത്. അന്തരിച്ച ശാസ്ത്രജ്ഞനായ സ്റ്റീഫൻ ഹോക്കിംഗിന്റെ ഒരു പ്രോജക്റ്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് യുകെ പവലിയൻ രൂപകൽപ്പന തയ്യാറാക്കിയിരിക്കുന്നത്.

Read Also: തീവ്രത കുറഞ്ഞ പീഡനത്തിനു ശേഷം അന്തംകമ്മി തീയേറ്റേഴ്സിന്റെ പുതിയ ഐറ്റം ‘തന്തയില്ലാത്ത കൊച്ചിനെ ഉണ്ടാക്കൽ’: കുറിപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button