Latest NewsKeralaNews

തീവ്രത കുറഞ്ഞ പീഡനത്തിനു ശേഷം അന്തംകമ്മി തീയേറ്റേഴ്സിന്റെ പുതിയ ഐറ്റം ‘തന്തയില്ലാത്ത കൊച്ചിനെ ഉണ്ടാക്കൽ’: കുറിപ്പ്

തിരുവനന്തപുരം: എം ജി യൂണിവേഴ്‌സിറ്റി സെനറ്റ് തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘർഷത്തിൽ എസ്.എഫ്.ഐ നേതാക്കൾ തന്നെ കയറിപ്പിടിക്കുകയും അധിക്ഷേപിക്കുകയും ചെയ്തുവെന്ന എഐഎസ്എഫ് വനിതാ നേതാവിന്റെ പരാതിയിൽ പോലീസ് നിരവധി പേർക്കെതിരെ കേസെടുത്തു. വിഷയത്തിൽ സിപിഎമ്മിനെ പരിഹസിച്ച് ബിജെപിയുടെ സംസ്ഥാന വാക്താവ് സന്ദീപ് വാചസ്പതി.

‘അമ്മയുള്ള കുഞ്ഞിനെ തട്ടിയെടുത്ത് ദത്ത് നൽകൽ’ എന്നീ സൂപ്പർ ഹിറ്റ് ഐറ്റങ്ങൾക്ക് ശേഷം അന്തം കമ്മി തീയേറ്റേഴ്സിന്റെ ഏറ്റവും പുതിയ ഐറ്റം. ‘തന്തയില്ലാത്ത കൊച്ചിനെ ഉണ്ടാക്കൽ’. ഇതിനൊക്കെ ഉള്ള പരിശീലനം എവിടെയാണാവോ നൽകുന്നത്? ജാതിയില്ലാ പാർട്ടിയിൽ പെലച്ചികൾക്കേ ഈ ഓഫർ ഉള്ളോ അതോ എല്ലാ ജാതിക്കും ഉണ്ടോ’, സന്ദീപ് വാചസ്പതി പരിഹസിച്ചു.

Also Read:ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റിന്റെ പുതുക്കിയ തിയതി പ്രഖ്യാപിച്ചു

അതേസമയം, എം ജി സർവ്വകലാശാലയില്‍ എസ്എഫ്ഐ നേതാക്കൾ ആക്രമിച്ചെന്ന പരാതിയുമായി രംഗത്ത് വന്ന എഐഎസ്എഫ് വനിതാ നേതാവിനെ അപകീർത്തിപ്പെടുത്ത തരത്തിലുള്ള പ്രചാരണം സോഷ്യൽ മീഡിയകളിൽ നടക്കുന്നു. എം ജി സർവകാലശാല സെനറ്റ് തെരെഞ്ഞെടുപ്പിനിടെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ജാതിപരമായ അധിക്ഷേപിക്കുകയും മർദിക്കുകയും ചെയ്തുവെന്നാണ് പരാതി. അതേസമയം, എഐഎസ്എഫ്ആരോപണം തള്ളി എസ്എഫ്ഐ നേതാക്കൾ രംഗത്തെത്തി. ഇരവാദം ഉണ്ടാക്കാനാണ് എഐഎസ്എഫ് ശ്രമിക്കുന്നതെന്ന് എസ്എഫ്ഐ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button