തന്റെ ഫേസ്‌ബുക്ക് പോസ്റ്റിനു കീഴെ അശ്ളീല കമന്റിടുന്നവരെ നിയമപരമായി നേരിടുമെന്ന് ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരി. എം.ജി യൂണിവേഴ്‌സിറ്റിയിലെ എസ്.എഫ്.ഐ, എ.ഐ.എസ്.എഫ് സംഘർഷവുമായി ബന്ധപ്പെട്ട വിഷയമാണ് സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. ഈ സാഹചര്യത്തിൽ ഈ വിഷയവുമായി ബന്ധപ്പെട്ട് തന്റെ പോസ്റ്റിൽ അശ്‌ളീല കമന്റിട്ട യുവവൈന് കൃത്യമായ മടുപറ്റി നൽകി ജസ്ല.
‘ചുറ്റിലും ചുവപ്പായതോണ്ട് തന്തയില്ലാത്ത കുഞ്ഞുണ്ടാകാൻ സാധ്യത കൂടുതലാണ്. ആ കുഞ്ഞിനെ താലോലിക്കാനുള്ള ഭാഗ്യമെങ്കിലും കിട്ടുമായിരിക്കും മാഡത്തിന്’ എന്നായിരുന്നു യുവാവിന്റെ അശ്ളീല കമന്റ്. ഇതിനു ജസ്ല നൽകിയ മറുപടി ‘നിന്റെ വീട്ടിലെ പെണ്ണുങ്ങളൊക്കെ അങ്ങനത്തെ കുഞ്ഞിനെയാണോ പ്രസവിച്ചത്? അല്ലല്ലോ. അപ്പോൾ നാട്ടിലെ പെൺപിള്ളാരുടെ പ്രസവമെടുക്കാൻ നീ നിക്കണ്ട’ എന്നായിരുന്നു. ഇതോടൊപ്പം, ഇത്തരത്തിലുള്ള കമന്‍റിടുന്ന ലീഗിന്‍റെയും കോണ്‍ഗ്രസിന്‍റെയും പുരുഷകേസരികളെ നിയമപരമായി നേരിടുമെന്നും ജസ്ല വ്യക്തമാക്കി.
Also Read:കടത്തെ അങ്ങനെ പേടിക്കണോ? : ഡോ തോമസ് ഐസക്
ഏതെങ്കിലും എസ്.എഫ്.ഐക്കാരൻ എവിടേലും എന്തേലും പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ആദ്യം തെളിയിക്കാനാണ് ജസ്ല ആവശ്യപ്പെടുന്നത്. തനിക്കാരേയും ന്യായീകരിക്കേണ്ട ബാധ്യതയില്ലെന്നും താനൊരു പാര്‍ട്ടിയുടേയും അടിമയല്ലെന്നും ജസ്ല വ്യക്തമാക്കി. നിലമ്പൂര്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസില്‍ കൊന്ന് ചാക്കില്‍ കെട്ടിയ രാധയേയും ഐസ്ക്രീം പാര്‍ലര്‍ കേസിലെ റജീനയുടെയുമൊക്കെ അവസ്ഥ മുന്നിലുണ്ടെന്ന് നിങ്ങള്‍ മറന്ന് പോകുന്നുവെന്നും ജസ്ല ഓർമിപ്പിക്കുന്നു.
Post Your Comments