ബെംഗളൂരു: പുസ്തകത്തില്‍ ഇസ്ലാം മത വിരുദ്ധ പരാമര്‍ശം നടത്തിയെന്നാരോപിച്ച് അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. ‘മൗല്യ ദര്‍ശന: ദ എസ്സന്‍സ് ഓഫ് വാല്യൂ എജുക്കേഷന്‍’ എന്ന ഇംഗ്ലീഷ് പുസ്തകത്തിൽ ഇസ്ലാം മതത്തെ അവഹേളിക്കുന്ന പരമാര്‍ശമുണ്ടെന്ന് ആരോപിച്ചാണ് എഴുത്തുകാരനായ ബിആര്‍ രാമചന്ദ്രയ്യയെ പോലീസ് അറസ്റ്റ് ചെയ്തത്. വിവാദ പുസ്തകം പൂര്‍ണമായും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് അധ്യപകനെതിരെ പ്രതിഷേധം സംഘടിപ്പിച്ചു.
തുംകൂറിലെ അക്ഷയ കോളേജിൽ അസി.പ്രൊഫസറും തുംകൂര്‍ യൂണിവേവ്‌സിറ്റി അക്കാദമിക് കൗണ്‍സില്‍ മുന്‍ അംഗവുമാണ് ബിആര്‍ രാമചന്ദ്രയ്യ. ബി.എഡ് മൂന്നാം സെമസ്റ്റര്‍ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് പഠനസഹായക ഗ്രന്ഥമായി തയ്യാറാക്കിയ പുസ്തകത്തിൽ ഇസ്ലാം മതത്തിനെതിരായ വിവാദ പരാമര്‍ശമുണ്ടെന്നാണ് ആരോപണം. അഭിഭാഷകനായ റോഷന്‍ നവാസ് നൽകിയ പരാതിയിൽ അധ്യാപകനെ കൂടാതെ പുസ്തകം പുറത്തിറക്കിയ മൈസൂരിലെ വിസ്മയ പ്രകാശന ഉടമ ഹാലട്ടി ലോകേഷിനെതിരേയും കേസെടുത്തിട്ടുണ്ട്.
Post Your Comments