USALatest NewsKeralaNewsIndia

അരുൺ തന്റെ പഴ്‌സനല്‍ സ്റ്റാഫില്‍ ഇല്ലെന്നു ശിവൻകുട്ടി, നിയമന ഉത്തരവ് പുറത്ത്: അങ്ങനെയങ്ങ് കൈകഴുകിയാലോ എന്ന് പരിഹാസം

എം ജി യൂണിവേഴ്‌സിറ്റി സെനറ്റ് തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘർഷത്തിൽ എഐഎസ്എഫ് വനിതാ നേതാവ് തനിക്കെതിരെ നല്‍കിയത് വ്യാജപരാതിയാണെന്ന് മന്ത്രി ശിവന്‍കുട്ടിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായ കെഎം അരുണ്‍ വ്യക്തമാക്കിയിരുന്നു. മന്ത്രിയുടെ സ്റ്റാഫിന്റെ പേരില്‍ കേസ് എടുക്കണമെന്നതാണ് അവരുടെ തന്ത്രമെന്ന് അരുൺ ആരോപിച്ചിരുന്നു. എന്നാൽ, അരുൺ തന്റെ പഴ്‌സനല്‍ സ്റ്റാഫില്‍ ഇല്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ, മന്ത്രിയുടെ ന്യായീകരണം കള്ളമാണെന്ന് തെളിയുന്നു.

Also Read:കുഞ്ഞുങ്ങൾക്ക് ഡയപ്പർ ധരിപ്പിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കെ.എം.അരുണിനെ അദ്ദേഹത്തിന്റെ പഴ്‌സനല്‍ സ്റ്റാഫില്‍ നിയമിച്ചു കൊണ്ടുള്ള സെപ്റ്റംബര്‍ 9 ലെ ഉത്തരവ് പുറത്തുവന്നു. കെ.എം.അരുണ്‍ സ്റ്റാഫ് അംഗമാണോ എന്ന ചോദ്യത്തില്‍ നിന്ന് മന്ത്രി വി.ശിവന്‍കുട്ടി ഒഴിഞ്ഞുമാറുകയായിരുന്നു. കെ.എം. അരുണിനെതിരെ പരാതി നല്‍കിയെങ്കിലും മൊഴി നല്‍കിയില്ലെന്ന പേരില്‍ കേസെടുത്തില്ല. മന്ത്രിയുടെ സ്റ്റാഫിനെതിരെ കേസെടുക്കാത്തതും വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്.

എം ജി സർവകാലശാല സെനറ്റ് തെരെഞ്ഞെടുപ്പിനിടെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ജാതിപരമായ അധിക്ഷേപിക്കുകയും മർദിക്കുകയും ചെയ്തുവെന്നാണ് പെൺകുട്ടി നൽകിയ പരാതി. വിഷയവുമായി ബന്ധപ്പെട്ട് ആദ്യം നൽകിയ പരാതിയിൽ തന്റെ പേരില്ലെന്നും പിന്നീട് എസ്പിക്ക് കൊടുത്ത പരാതിയിലാണ് തന്റെ പേര് ചേർത്തതെന്നും അരുൺ ആരോപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button