ThiruvananthapuramKeralaNattuvarthaLatest NewsNews

‘മനുഷ്യനാകണം, മനുഷ്യനാകണം’ എന്ന് കൊട്ടിഘോഷിക്കുന്നവരുടെ നേരെ വിരൽചൂണ്ടി രണ്ട് പെൺകുട്ടികൾ: നീതി ലഭിക്കുമോ?

‘മനുഷ്യനാകണം, മനുഷ്യനാകണം’ എന്ന് മാസ് ബി.ജി.എം ഇട്ട് കേരളത്തിലെ സമകാലീന വിഷയങ്ങളിൽ പ്രതികരിക്കുന്ന, സ്ത്രീസമത്വത്തിനു വേണ്ടി നിലകൊള്ളുന്നുവെന്ന് സ്വയം കൊട്ടിഘോഷിക്കുന്നവരുടെ നേരെ വിരൽചൂണ്ടി രണ്ട് പെൺകുട്ടികൾ തങ്ങളുടെ നീതിക്കായി നിലയുറപ്പിക്കുകയാണ്. സിപിഎം പ്രവർത്തകരായ മാതാപിതാക്കൾ തട്ടിയെടുത്ത തന്റെ കുഞ്ഞിനെ തിരികെ തിരിച്ച് കിട്ടണമെന്ന് ആവശ്യപ്പെട്ട് അമ്മ അനുപമ ചന്ദ്രനും, എം.ജി യൂണിവേഴ്സിറ്റിയിൽ എസ്.എഫ്.ഐ പ്രവർത്തകരാൽ അപമാനിക്കപ്പെട്ട എഐഎസ്എഫ് വനിതാ പ്രവർത്തകയുമാണ് സർക്കാരിന് മുന്നിൽ നീതി തേടി എത്തിയിരിക്കുന്നത്.

പ്രസവിച്ച് മൂന്നാം നാള്‍ മാതാപിതാക്കള്‍ എടുത്ത് മാറ്റിയ തന്റെ കുഞ്ഞിനെ ശിശുക്ഷേമ സമിതി ദത്ത് നല്‍കിയെന്നാണ് അനുപമയുടെ ആരോപണം. തന്റെ വീട്ടുകാർ ആദ്യഘട്ടമെന്ന നിലയില്‍ താല്‍ക്കാലിക ദത്ത് നല്‍കിയ കുഞ്ഞിനെ സ്ഥിരമായി ദത്ത് നല്‍കാനുള്ള നടപടികള്‍ കോടതിയില്‍ നടക്കുകയാണെന്നും കുഞ്ഞിനെ തേടി അനുപമയും ഭര്‍ത്താവും രംഗത്തെത്തിയിട്ടും ദത്ത് നടപടികള്‍ പൂര്‍ത്തിയാക്കാനാണ് ശിശുക്ഷേമ സമിതി ശ്രമിക്കുന്നതെന്നും അനുപമയും ഭര്‍ത്താവ് അജിത്തും ആരോപിച്ചു.

Also Reda:ശ്രീനഗറില്‍ നിന്ന് ഷാര്‍ജയിലേക്ക് ആദ്യവിമാനം പറന്നുയരും: അമിത് ഷാ ഇന്ന് കാശ്മീരിൽ, 370 റദ്ദാക്കിയ​ ശേഷം ആദ്യസന്ദർശനം

വിഷയത്തിൽ പ്രതിഷേധസൂചകമായി സെക്രട്ടറിയേറ്റ് പടിക്കൽ നിരാഹാര സമരം ആരംഭിച്ചിരിക്കുകയാണ് അനുപമ. സമരം ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിക്ക് എതിരല്ലെന്നും സര്‍ക്കാരിന്‍റെ മുന്നിലേക്ക് പ്രശ്നം അവതരിപ്പിക്കുകയാണെന്നും അനുപമ പറഞ്ഞു. തല്ക്കാലം സൂചന സമരമാണെന്നും ബാക്കികാര്യങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്നും അവർ പറഞ്ഞു. പാർട്ടിയിൽ വിശ്വാസമില്ലെന്ന് അനുപമ വെളിപ്പെടുത്തിയിരുന്നു.

എം ജി സർവ്വകലാശാലയില്‍ എസ്എഫ്ഐ നേതാക്കൾ ആക്രമിച്ചെന്ന പരാതിയുമായി രംഗത്ത് വന്ന എഐഎസ്എഫ് വനിതാ നേതാവിനെ അപകീർത്തിപ്പെടുത്ത തരത്തിലുള്ള പ്രചാരണം സോഷ്യൽ മീഡിയകളിൽ നടന്നിരുന്നു. എം ജി സർവകാലശാല സെനറ്റ് തെരെഞ്ഞെടുപ്പിനിടെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ജാതിപരമായ അധിക്ഷേപിക്കുകയും മർദിക്കുകയും ചെയ്തുവെന്നാണ് പരാതി. അതേസമയം, എഐഎസ്എഫ്ആരോപണം തള്ളി എസ്എഫ്ഐ നേതാക്കൾ രംഗത്തെത്തി. ഇരവാദം ഉണ്ടാക്കാനാണ് എഐഎസ്എഫ് ശ്രമിക്കുന്നതെന്ന് എസ്എഫ്ഐ ആരോപിച്ചു. സർക്കാർ സംവിധാനങ്ങൾക്ക് മുന്നിൽ എത്തിയിരിക്കുന്ന ഈ രണ്ട് പെൺകുട്ടികൾക്ക് നീതി ലഭിക്കുമോ എന്നാണ് കേരളം ചർച്ച ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button