Latest NewsKeralaIndiaNews

ഭരണകൂടം വേട്ടയാടുന്ന ഇരകളാണ് ബിനീഷ് കോടിയേരിയും ആര്യൻ ഖാനും: ജോമോൾ ജോസഫ്

കോഴിക്കോട്: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയും ആഡംബരക്കപ്പലിലെ ലഹരിവിരുന്ന് കേസില്‍ അറസ്റ്റിലായ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനും ഭരണകൂടത്തിന്റെ ഇരകളാണെന്ന് ആക്ടിവിസ്റ്റ് ജോമോൾ ജോസഫ്. ഭരണകൂടം തീരുമാനമെടുത്ത് വേട്ടയാടുന്ന ഇരകളാണ് ഇവർ രണ്ടുപേരുമെന്ന് ജോമോൾ തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു. രണ്ടുപേരുടെയും ചിത്രവും പങ്കുവെച്ചിട്ടുണ്ട്.

നേരത്തെ, ലഹരിമരുന്ന് പാര്‍ട്ടിക്കിടെ എന്‍.സി.ബിയുടെ പിടിയിലായ ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ കോടതി തള്ളിയതിനെതിരെ എ ഐ സി സി വാക്താവ് ഷമ മുഹമ്മദ് രംഗത്ത് വന്നിരുന്നു. ആര്യൻ ഖാൻ നേരിടുന്നത് വെറും ആരോപണം മാത്രമാണെന്നും ആര്യന്റെ ഒപ്പമുണ്ടായിരുന്നവരിൽ നിന്നും കണ്ടെടുത്തത് ഏതാനും ഗ്രാം മയക്കുമരുന്ന് മാത്രമാണെന്നും ഷമ മുഹമ്മദ് ആരോപിച്ചിരുന്നു.

Also read:തീവ്രത കുറഞ്ഞ പീഡനത്തിനു ശേഷം അന്തംകമ്മി തീയേറ്റേഴ്സിന്റെ പുതിയ ഐറ്റം ‘തന്തയില്ലാത്ത കൊച്ചിനെ ഉണ്ടാക്കൽ’: കുറിപ്പ്

‘ഏതാനും ഗ്രാം മയക്ക് മരുന്ന് ഒപ്പമുള്ളവരിൽ നിന്നും കണ്ടെടുത്തു എന്ന ആരോപണം നേരിടുന്നതിനാൽ ആര്യൻഖാന് ജാമ്യമില്ല, എന്നാൽ മുന്ദ്ര തുറമുഖത്ത്‌ നടന്ന 3, 000 കിലോ ഹെറോയിൻ കടത്തിൽ ഇതുവരെ ഒരു അറസ്റ്റ് പോലും നടന്നിട്ടില്ല. ഇതാണ് മോദി സർക്കാരിന്റെ കീഴിലുള്ള നീതി’, ഷമ മുഹമ്മദ് തന്റെ ഫേസ്‌ബുക്കിൽ കുറിച്ചത് ഏറെ ചർച്ചയായിരുന്നു.

കോടിയേരി ബാലകൃഷ്ണന്‍റെ മകനായതുകൊണ്ട് വേട്ടയാടുന്നുവെന്നും ഇഡി അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നും ബിനീഷ് കോടിയേരി പലതവണ കോടതിയില്‍ പറഞ്ഞിരുന്നു. കെട്ടിച്ചമച്ച കഥകള്‍ അന്വേഷണ ഏജന്‍സികള്‍ പ്രചരിപ്പിക്കുകയാണെന്നും കോടിയേരിയോട് ശത്രുതയുള്ളവരുടെ ഗൂഡാലോചനയാണ് പിന്നിലെന്നും ബിനീഷ് ആരോപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button