സ്മാർട്ട്‌ഫോൺ വാങ്ങാൻ പൈസയില്ല: 26 കാരിയായ ഭാര്യയെ 55കാരന് 1.8 ലക്ഷം രൂപയ്ക്ക് വിറ്റ 17 കാരനായ ഭർത്താവ് അറസ്റ്റിൽ

ഒഡിഷ: ഭാര്യയെ മധ്യവയസ്കന് 1.8 ലക്ഷം രൂപയ്ക്ക് വിറ്റ കൗമാരക്കാരനായ ഭർത്താവ് അറസ്റ്റിൽ. ഒഡിഷയിലാണ് സംഭവം. സ്മാർട്ട്‌ഫോൺ വാങ്ങുന്നതിനായി കൈയ്യിൽ പൈസയില്ലാതെ വന്നതോടെ 26കാരിയായ ഭാര്യയെ 55കാരന് 1.8 ലക്ഷം രൂപയ്ക്ക് മധ്യവയസ്‌കന് വിൽക്കുകയായിരുന്നു. ജൂലൈയിലായിരുന്നു 17കാരന്റെയും യുവതിയുടെയും വിവാഹം. വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ തന്നെ കൗമാരക്കാരൻ ഭാര്യയുമൊത്ത് രാജസ്ഥാനിൽ ജോലിക്ക് പോയി. ഇവിടെ വെച്ച് യുവതിയെ കണ്ട് ഇഷ്ടപ്പെട്ട മധ്യവയസ്‌കൻ ഇവരെ വിലപേശി വാങ്ങി.

Also Read:വെള്ളക്കെട്ടിലൂടെ കെഎസ്ആര്‍ടിസി ബസ് ഓടിച്ച സംഭവം: ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

യുവതിയെ വാങ്ങിയ 55കാരനായ രാജസ്ഥാൻ സ്വദേശി ഇവരെ തന്റെ നാട്ടിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ഭാര്യയെ വിറ്റശേഷം കൗമാരക്കാരൻ തിരിച്ച് സ്വന്തം നാട്ടിലെത്തി. ഭാര്യ എവിടെയെന്ന് വീട്ടുകാർ ചോദിച്ചപ്പോൾ തന്നെ ഉപേക്ഷിച്ച് പോയെന്നായിരുന്നു മറുപടി. ഇത് വിശ്വാസയോഗ്യമല്ലാതെ ആയതോടെ യുവതിയുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകി. കൗമാരക്കാരനെ ചോദ്യം ചെയ്‌തെങ്കിലും ആദ്യമൊന്നും വിട്ടുപറഞ്ഞില്ല. പൊലീസ് കോൾ റെക്കോർഡുകൾ പരിശോധിച്ചതോടെ കൗമാരക്കാരന്റെ കള്ളം പൊളിഞ്ഞു.

ഭാര്യയെ വിറ്റകാര്യം കൗമാരക്കാരൻ വെളിപ്പെടുത്തി. തുടർന്ന് രാജസ്ഥാനിലെ ഗ്രാമത്തിൽനിന്ന് യുവതിയെ രക്ഷപ്പെടുത്തുന്നതിനെത്തിയ പൊലീസിനെ ഗ്രാമവാസികൾ തടഞ്ഞു. യുവതിയെ പണം നൽകി 55കാരൻ വാങ്ങിയതാണെന്ന് പറഞ്ഞ് ഗ്രാമവാസികൾ തടയുകയായിരുന്നു. ഏറെ പണിപ്പെട്ടാണ് പോലീസ് ഇവിടെ നിന്നും യുവതി രക്ഷപെടുത്തിയത്. 17കാരനെ ജുവൈനൽ കോടതിയിൽ ഹാജരാക്കിയ ശേഷം കറക്ഷനൽ ഹോമിലേക്ക് മാറ്റി.

Share
Leave a Comment