
തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞതോടെ ഇടുക്കി ഡാമിലെ രണ്ട് ഷട്ടറുകള്‍ അടച്ചു. ഡാമില്‍ ജലനിരപ്പ് 2397.86 അടിയില്‍ എത്തിയതോടെ റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കുകയും അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കുകയും ചെയ്തിരുന്നു. തുറന്ന മൂന്ന് ഷട്ടറുകളില്‍ രണ്ടെണ്ണമാണ് അടച്ചത്. 2, 4 ഷട്ടറുകളാണ് അടച്ചത്. മൂന്നാമത്തെ ഷട്ടര്‍ 40 സെന്റിമീറ്ററാക്കി ഉയര്‍ത്തി. സെക്കന്‍ഡില്‍ നാല്‍പതിനായിരം ലിറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ഇടുക്കി ഡാമിലെ പൂര്‍ണ സംഭരണ ശേഷി 2403 അടിയാണ്.
Read Also : ചര്‍ച്ച വിജയം: സംസ്ഥാനത്ത് ആറുമാസത്തെ ഇടവേളയ്ക്ക് ശേഷം തിയേറ്ററുകള്‍ തിങ്കളാഴ്ച തുറക്കുന്നു
അതേസമയം ചക്രവാത ചുഴിയെ തുടര്‍ന്നുള്ള മഴ സംസ്ഥാനത്ത് തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്ത രണ്ടാഴ്ച വരെ സംസ്ഥാനത്ത് അധിക മഴ ലഭിക്കും. ഒക്ടോബര്‍ 22 മുതല്‍ 28 വരെ കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, തൃശൂര്‍, എറണാകുളം ജില്ലകളുടെ തീരദേശ പ്രദേശങ്ങള്‍ ഒഴികെയുള്ള മേഖലയില്‍ സാധാരണയില്‍ ലഭിക്കേണ്ട മഴയെക്കാള്‍ കൂടുതല്‍ മഴ ലഭിക്കും.
ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ നാലു വരെ വയനാട്, കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, മലപ്പുറം ജില്ലകളിലെ മലയോര പ്രദേശങ്ങള്‍ ഒഴികെയുള്ള മേഖലയിലും സാധാരണ ലഭിക്കേണ്ട മഴയെക്കാള്‍ കൂടുതല്‍ മഴ ലഭിക്കുമെന്നുമാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ പീച്ചി, കക്കി, ഷോളയാര്‍, പൊന്മുടി, പെരിങ്ങല്‍ക്കുത്ത്, കുണ്ടള, കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍ എന്നീ അണക്കെട്ടുകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചിമ്മിണി, ചുള്ളിയാര്‍, മലമ്പുഴ, മംഗലം, മീങ്കര, മാട്ടുപ്പെട്ടി, ഇടുക്കി അണക്കെട്ടുകളില്‍ ഓറഞ്ച് അലേര്‍ട്ടും നല്‍കിയിട്ടുണ്ട്.
Post Your Comments