കോയമ്പത്തൂര്‍: ഐസ്‌ക്രീമില്‍ മദ്യം കലര്‍ത്തി വില്പന നടത്തിയ ഐസ്‌ക്രീം പാര്‍ലര്‍ പൂട്ടിച്ചു. കോയമ്പത്തൂര്‍ പാപനായ്ക്കര്‍ പാളയത്ത് പ്രവര്‍ത്തിച്ചിരുന്ന കടയാണ് പരിശോധനയ്ക്ക് പിന്നാലെ തമിഴ്‌നാട് ആരോഗ്യമന്ത്രി മാസുബ്രഹ്മണ്യത്തിന്റെ നിര്‍ദ്ദേശപ്രകാരം അടച്ചു പൂട്ടിയത്. കടയുടെ ലൈസന്‍സ് റദ്ദാക്കാനും ആരോഗ്യമന്ത്രി ഉത്തരവിട്ടു.
Read Also : മഴക്കെടുതി: ദുരിതാശ്വാസ ക്യാമ്പുകളില്‍ ഭക്ഷ്യവിതരണം ഉറപ്പുവരുത്തുമെന്ന് ജിആര്‍ അനില്‍
നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പാപനായ്ക്കര്‍ പാളയത്ത് പ്രവര്‍ത്തിച്ചിരുന്ന റോളിംഗ് ഡോ കഫെയിലാണ് ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തിയത്. പരിശോധനയില്‍ പലതരത്തിലുള്ള മദ്യവും മദ്യം ചേര്‍ത്ത ഐസ്‌ക്രീമുകളും കണ്ടെത്തി. ഐസ്‌ക്രീം പാര്‍ലറില്‍ നിന്ന് മദ്യകുപ്പികള്‍ കണ്ടെടുത്തിരുന്നു.
ഭക്ഷണം ഉണ്ടാക്കുന്ന സ്ഥലത്ത് കൊതുകും ഈച്ചകളും നിറഞ്ഞ് വൃത്തിഹീനമായിരുന്നു. കൂടാതെ കടയിലെ ജീവനക്കാര്‍ക്ക് മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടായിരുന്നില്ല. തലയില്‍ തൊപ്പി, കയ്യുറ, ഫേസ്മാസ്‌ക്ക് എന്നിവയും ഉപയോഗിക്കുന്നില്ലെന്ന് പരിശോധനയില്‍ കണ്ടെത്തി.
Post Your Comments