News

ഐസ്‌ക്രീമില്‍ മനുഷ്യ വിരലിന്റെ ഭാഗം : ഞെട്ടല്‍ മാറാതെ യുവതി

യുവതി മൂന്ന് ബട്ടര്‍ സ്‌കോച്ച്‌ കോണ്‍ ഐസ്‌ക്രീം ഓണ്‍ലൈനായി ബുക്ക് ചെയ്തത്.

മുംബൈ: ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത ഐസ്‌ക്രീമില്‍ മനുഷ്യന്റെ വിരൽ. മുംബൈയിലെ മലാഡിലാണ് സംഭവം.കോണ്‍ ഐസ്‌ക്രീമിലാണ് വിരലിന്റെ ഭാഗം കണ്ടെത്തിയത്. ഇതേതുടര്‍ന്ന് ഐസ്‌ക്രീം നിര്‍മാതാക്കളായ ‘യെമ്മോ’യ്‌ക്കെതിരെ യുവതി പരാതി നൽകി.

read also: സ്‌ഫോടകവസ്തു നിര്‍മാണ ഫാക്ടറിയില്‍ സ്‌ഫോടനം: ആറുപേര്‍ കൊല്ലപ്പെട്ടു

കഴിഞ്ഞ ദിവസമാണ് മുംബൈ സ്വാദേശിയായ യുവതി മൂന്ന് ബട്ടര്‍ സ്‌കോച്ച്‌ കോണ്‍ ഐസ്‌ക്രീം ഓണ്‍ലൈനായി ബുക്ക് ചെയ്തത്. ഐസ്‌ക്രീം ആസ്വദിച്ച്‌ കഴിക്കുന്നതിനിടെയാണ് അസ്വാഭാവികമായ ഒന്ന് ശ്രദ്ധയിൽപ്പെട്ടത്. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് മനുഷ്യന്റെ വിരലാണെന്ന് കണ്ടെത്തിയത്. ഐസ്‌ക്രീമില്‍ തള്ളി നില്‍ക്കുന്ന വിരലിന്റെ ഭാഗം യുവതി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു.

വിരല്‍ കണ്ടെത്തിയതിന് പിന്നാലെ യുവതി ഐസ്‌ക്രീമുമായി മലാഡ് പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കി. സംഭവത്തില്‍ യമ്മോ കമ്ബനിയ്‌ക്കെതിരെ പൊലീസ് കേസ് എടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button