തിരുവനന്തപുരം: സംസ്ഥാനത്ത് പെയ്ത ശക്തമായ മഴയിലും ഉരുള്‍പൊട്ടലിലും ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് ദുരിതാശ്വാസ ക്യാമ്പുകളില്‍ ഭക്ഷ്യവിതരണം ഉറപ്പുവരുത്തുമെന്ന് മന്ത്രി ജിആര്‍ അനില്‍. സംസ്ഥാനത്ത് വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിഞ്ഞ ദിവസം വരെ രണ്ടായിരത്തിലധികം ചാക്ക് അരി വിതരണം ചെയ്തതായി മന്ത്രി പറഞ്ഞു.
അപ്പര്‍ കുട്ടനാടിന്റെ വിവിധ മേഖലകളില്‍ 680 ചാക്ക് അരിയാണ് കഴിഞ്ഞദിവസം എത്തിച്ചത്. കൂടാതെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷ്യ വകുപ്പിന് കീഴിലുള്ള മാവേലി സ്‌റ്റോറില്‍ നിന്നോ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്നോ നിത്യോപയോഗ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ക്രമീകരണം ചെയ്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
ഉരുള്‍പൊട്ടല്‍ മൂലം ദുരന്ത ഭൂമിയായി മാറിയ കോട്ടയം ജില്ലയിലെ കൂട്ടിക്കലില്‍ തകര്‍ന്ന മാവേലി സ്‌റ്റോര്‍ പൊതുജനങ്ങളുടെ സഹകരണത്തോടെ പ്രവര്‍ത്തന സജ്ജമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഴക്കെടുതിയില്‍ നാശനഷ്ടം സംഭവിച്ച വിവിധ മാവേലി സ്‌റ്റോറുടകളുടെയും റേഷന്‍ കടകളുടെയും നഷ്ടക്കണക്ക് ഭക്ഷ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ കണക്കാക്കി വരികയാണെന്നും മന്ത്രി വ്യക്തമാക്കി.
Post Your Comments