Latest NewsKeralaNews

മോന്‍സന്റെ ഉഴിച്ചില്‍ കേന്ദ്രത്തില്‍ കണ്ടെത്തിയത് കോണ്ടം പാക്കറ്റുകളും ഗര്‍ഭ നിരോധന ഗുളികകളും

കൊച്ചി : പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സന്‍ മാവുങ്കലിന്റെ ഉഴിച്ചില്‍ കേന്ദ്രത്തില്‍ നിന്ന് പിടിച്ചെടുത്തത് കോണ്ടം പാക്കറ്റുകളും ഗര്‍ഭനിരോധന ഗുളികകളും. രഹസ്യമായി ഒളികാമറ സ്ഥാപിച്ചിട്ടുള്ള വിവരം പുറത്തുവന്നതിനു പിന്നാലെയാണ് ലൈംഗിക പീഡനത്തിന്റെ വിശദാംശങ്ങളും പുറത്തേയ്ക്ക് വരുന്നത്. കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് മോന്‍സന്റെ കലൂരിലെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. വീട്ടിലെ ട്രീറ്റ്മെന്റ് മുറിയില്‍ നിന്നാണ് ഗര്‍ഭനിരോധന ഗുളികകള്‍ അടക്കമുള്ളവ കണ്ടെത്തിയെന്നാണ് സൂചന. പല സ്ത്രീകളും മോന്‍സന്റെ വീട്ടില്‍ സന്ദര്‍ശനം നടത്താറുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

Read Also : ആര്യൻ ഖാനും നടി അനന്യ പാണ്ഡെയും തമ്മിൽ മയക്കുമരുന്നിനെ കുറിച്ച് നടത്തിയ വാട്‌സ്ആപ്പ് ചാറ്റ് പുറത്ത്

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ മോന്‍സന്‍ മാവുങ്കലിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണ്. മകള്‍ക്ക് ഉന്നത വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് വീട്ടില്‍ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്‌തെന്നാണ് മോന്‍സനെതിരെ കുട്ടിയുടെ അമ്മ നല്‍കിയ പരാതി . ഉഴിച്ചില്‍ കേന്ദ്രത്തിലെ ജോലിക്കാരിയായിരുന്നു കുട്ടിയുടെ അമ്മ.

കലൂരിലെ വീട്ടില്‍ വെച്ച് നിരവധി തവണ മോന്‍സന്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചു. തുടര്‍ന്ന് ഗര്‍ഭിണിയായ മകളെ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയെന്നതാണ് അമ്മയുടെ ആരോപണം. നോര്‍ത്ത് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസാണ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് അന്വേഷിക്കുന്നത്. പെണ്‍കുട്ടിയുടെ മൊഴിയില്‍ ചില ജീവനക്കാരും തന്നെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് വെളിപ്പെടുത്തിയിരുന്നു. ഇവരെയും കേസില്‍ പ്രതി ചേര്‍ത്തേക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button