AlappuzhaKeralaNattuvarthaLatest NewsNews

എസ്എഫ്‌ഐയും ആർഎസ്എസും തമ്മിൽ എന്ത് വ്യത്യാസം?: എഐഎസ്എഫിന്റെ താരതമ്യ പോസ്റ്റിനെതിരെ വിമർശനം

ആലപ്പുഴ: എം ജി സർവകലാശാലയിലെ സെനറ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ എസ്എഫ്‌ഐയെയും ആർഎസ്എസിനേയും താരതമ്യം ചെയ്ത് എഐഎസ്എഫ് പുറത്തുവിട്ട ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തിൽ. എഐഎസ്എഫ് ആലപ്പുഴ ജില്ലാ കമ്മറ്റിയാണ് ‘എസ്എഫ്‌ഐയും ആർഎസ്എസും തമ്മിൽ എന്ത് വ്യത്യാസം?’ എന്ന കുറിപ്പോടെ പോസ്റ്റർ പുറത്തുവിട്ടത്.

ന്യുനപക്ഷ വർഗീയതയുമായി ചേർന്ന് സ്വന്തം പ്രവർത്തകരെ ഇല്ലായ്മ ചെയ്യുകയും സ്ത്രീകളെ അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്യുന്ന എസ്എഫ്‌ഐയോട് രാഷ്ട്രീയ സ്വയം സേവക സംഘത്തെ ഉപമിച്ചതാണ് വിമർശനങ്ങൾക്ക് ഇടയാക്കിയത്. ഇടത്പക്ഷ യുവജന സംഘടനകളും വിദ്യാർത്ഥി സംഘടനകളും തമ്മിൽ പരസ്പരം തല്ലുന്നതിനിടയിൽ രാഷ്ട്ര സേവകരായ ആർഎസ്എസിനെ താരതമ്യം ചെയ്യുന്നതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

തിരുവനന്തപുരം മെഡിക്കല്‍കോളേജ് വികസനത്തിന് 27.37 കോടിയുടെ ഭരണാനുമതി, പകര്‍ച്ചവ്യാധി പ്രതിരോധിക്കാന്‍ പ്രത്യേക ബ്ലോക്ക്

അതേസമയം, എംജി സർവകലാശാലയിലെ എസ്എഫ്ഐ നേതാക്കൾക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ആക്രമണത്തിനിരയായ എഐഎസ്എഫ് വനിതാ നേതാവ് രംഗത്ത് വന്നു. ഇന്നലെ എം ജി സർവകലാശാലയിലെ സെനറ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഭവങ്ങൾക്കിടെ തന്റെ മാറിടത്തിൽ പിടിച്ച് ലൈംഗികമായി അതിക്രമിച്ചു എന്നാണ് കോട്ടയം ഗാന്ധി നഗർ പോലീസിന് എഐഎസ്എഫ് സംസ്ഥാന ചുമതലയുള്ള നേതാവ് നൽകിയിരിക്കുന്ന മൊഴി.

ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതായും അക്രമത്തിനിടെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി നൽകിയ മൊഴിയിൽ പറയുന്നു. ‘തന്തയില്ലാത്ത കുട്ടിയെ നിനക്ക് വേണോ’ എന്ന് ചോദിച്ചു കൊണ്ടായിരുന്നു അക്രമമെന്ന് മൊഴിയിൽ പറയുന്നു. ഇന്നലെ എം ജി സർവകലാശാല ക്യാമ്പസിൽ എസ്എഫ്ഐയുമായി നടന്ന സംഘർഷത്തിൽ വനിത നേതാവ് അടക്കം നാല് എഐഎസ്എഫ് നേതാക്കൾക്ക് പരിക്ക് പറ്റിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button