CricketLatest NewsNewsSports

ടി20 ലോകകപ്പ് സന്നാഹ മത്സരം: ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം

ദുബായ്: ടി20 ലോകകപ്പിനു മുന്നോടിയായുള്ള ഇന്ത്യ-ഓസ്ട്രേലിയ സന്നാഹ മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീൽഡിലും ഇന്ത്യ മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്. 13 പന്ത് ശേഷിക്കെ എട്ട് വിക്കറ്റിനാണ് ഇന്ത്യ ഓസ്ട്രേലിയയെ തകർത്തത്.

153 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്കായി കെഎൽ രാഹുലും രോഹിത് ശർമയും മികച്ച തുടക്കമാണ് സമ്മാനിച്ചത്. രോഹിത് 41 പന്തിൽ 60 റൺസും രാഹുൽ 31 പന്തിൽ 39 റൺസും നേടി. 38 റൺസ് എടുത്ത സൂര്യകുമാർ യാദവും 14 റൺസെടുത്ത ഹർദ്ദിക് പാണ്ഡ്യയയും ഇന്ത്യയെ വിജയത്തിലെത്തിച്ചു.

Read Also:- ‘മഞ്ഞപ്പിത്തം’ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ!

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസ്ട്രേലിയ ഓപ്പണർ ഡേവിഡ് വാർണറിനും നായകൻ ആരോൺ ഫിഞ്ചിനും കാര്യമായ സംഭാവനകൾ നൽകാതെ കൂടാരം കയറി. മധ്യനിരയിൽ മികച്ച പ്രകടനം കാഴ്ചവെച്ച സ്റ്റീവ് സ്മിത്ത് (57), ഗ്ലെൻ മാക്സ്‌വെൽ(37), മാർകസ്‌ സ്റ്റോണിസ്‌ (41) എന്നിവരുടെ മികവിൽ നിശ്ചിത 20 ഓവറിൽ ഓസീസ് 152 റൺസ് നേടി. ഇന്ത്യക്കായി ആർ അശ്വിൻ രണ്ടു വിക്കറ്റും, ഭുവനേശ്വർ കുമാർ, രവീന്ദ്ര ജഡേജ, രാഹുൽ ചഹാർ എന്നിവർ ഓരോ വിക്കറ്റും നേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button