പാലക്കാട്: ‘പത്മ’ മാതൃകയിൽ സർക്കാർ പുരസ്‌കാരങ്ങൾ ഏർപ്പെടുത്താനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ പരിഹാസവുമായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ രംഗത്ത്. വിവിധ മേഖലകളിൽ മാതൃകാപരമായ സംഭാവനകൾ നല്കിയിട്ടുള്ളവർക്കായി ദേശീയതലത്തിൽ നൽകുന്ന പത്മ പുരസ്‌കാര മാതൃകയിൽ സംസ്ഥാന അവാർഡുകൾ ഏർപ്പെടുത്താനാണ് മന്ത്രിസഭയുടെ തീരുമാനം.
‘കേരള ജ്യോതി,’ ‘കേരള പ്രഭ’, ‘കേരള ശ്രീ’ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായിരിക്കും സംസ്ഥാന പുരസ്‌കാരങ്ങൾ നൽകുന്നത്. ഒരു വർഷത്തിൽ ഒരാൾക്ക് ‘കേരള ജ്യോതി’ അവാർഡ് നൽകും. ‘കേരള പ്രഭാ’ അവാർഡ് രണ്ട് പേർക്കും ‘കേരള ശ്രീ’ അഞ്ച് പേർക്കും നൽകും.
മന്ത്രവാദശക്തിയും താളിയോലകളും സ്വന്തമാക്കാൻ ഒരു കുടുംബത്തിലെ 4 പേരെ കൊന്ന പ്രതി മരിച്ചനിലയിൽ
ഇതിനെതിരെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശ്രീജിത്ത് പ്രതികരിച്ചത്. മതസൗഹാർദ്ദത്തിനുള്ള സംസ്ഥാനത്തിന്റെ പരമോന്നത ബഹുമതിയായി ഒരു വാരിയംകുന്നൻ പുരസ്കാരം കൂടി ഏർപ്പെടുത്തണമെന്നാണ് തന്റെ ആഗ്രഹമെന്ന് ശ്രീജിത്ത് പരിഹസിക്കുന്നു.
‘മതസൗഹാർദ്ദത്തിനുള്ള സംസ്ഥാനത്തിന്റെ പരമോന്നത ബഹുമതിയായി ഒരു വാരിയംകുന്നൻ പുരസ്കാരം കൂടി ഏർപ്പെടുത്തണമെന്നാണ് എന്റെയൊരിത്’. ശ്രീജിത്ത് പണിക്കർ ഫേസ്ബുക്കിൽ കുറിച്ചു.
Post Your Comments