![](/wp-content/uploads/2021/10/hnet.com-image-2021-10-21t092844.352.jpg)
ലണ്ടൻ: ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ വമ്പന്മാർക്ക് തകർപ്പൻ ജയം. സൂപ്പർ താരങ്ങൾ ഗോൾ നേടിയ മത്സരത്തിൽ എല്ലാ ടീമുകളും അവരുടെ മത്സരങ്ങൾ ജയിച്ചുമുന്നേറി. മാഞ്ചസ്റ്റർ യുണൈറ്റഡ് 3-2ന് അറ്റ്ലാന്റയെ തോൽപ്പിച്ചപ്പോൾ ചെൽസിയും ബയേണും എതിരാളികളെ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് തകർത്തത്. യുവന്റസ് ഒരു ഗോളിന് ജയിച്ചപ്പോൾ വിയ്യറൽ ഒന്നിനെതിരെ നാലു ഗോളിന് ജയിച്ചു.
ബാഴ്സലോണയും സാൽസ് ബർഗും ജയിച്ചപ്പോൾ ബെറൂസിയ ഡോർമുണ്ടും എസി മിലാനും തോൽവി ഏറ്റുവാങ്ങി. ആവേശകരമായ പോരാട്ടത്തിലാണ് യുണൈറ്റഡ് കരുത്തരായ അറ്റ്ലാന്റയെ തോൽപ്പിച്ചത്. മത്സരത്തിൽ പിന്നിൽനിന്ന ശേഷമാണ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോളിൽ യുണൈറ്റഡ് ജയം നേടിയത്.
Read Also:- കരളിനെ സംരക്ഷിക്കാന്‍ കഴിക്കാവുന്ന അഞ്ച് ഭക്ഷണങ്ങൾ!
യുണൈറ്റഡിനായി റാഷ്ഫോഡും മഗ്വയിറും റൊണാൾഡോയും ഗോൾ നേടിയപ്പോൾ അറ്റ്ലാന്റക്കായി മെറി ഡെമിറാലും മരിയോ പസാലിച്ചും ഗോളുകൾ നേടി. പ്രീമിയർ ലീഗിലെ കരുത്തനായ ചെൽസി മാൽമോ ക്ലബ്ബിനെയാണ് പരാജയപ്പെടുത്തിയത്. ജോർജിനോയുടെ ഇരട്ട ഗോളുകളുടെ മികവിലാണ് ചെൽസി മാൽമോയെ തകർത്തത്. ചെൽസിക്കായി ആന്ദ്രിയാസ് ക്രിസ്റ്റിയനും, കായ് ഹാവെർട്ടും ഗോളുകൾ നേടി.
Post Your Comments