ന്യൂഡൽഹി: കർഷക സമരത്തിന്റെ പേരിൽ സിംഗു അതിർത്തിയിൽ നടക്കുന്ന പ്രതിഷേധത്തിൽ അക്രമ സംഭവങ്ങൾ വീണ്ടും തുടർക്കഥയാകുന്നു. കഴിഞ്ഞ ആഴ്ച സിംഗു അതിർത്തിയിൽ ക്യാമ്പ് ചെയ്യുന്ന നിഹാംഗ് സിഖുകാർ ഒരു ദളിത് തൊഴിലാളിയായ ലഖ്ബീർ സിംഗിനെ ക്രൂരമായി കൊലപ്പെടുത്തിയതു വലിയ വാർത്തയായിരുന്നു. ഇപ്പോൾ, വീണ്ടും മറ്റൊരു ദളിത് തൊഴിലാളിയ്ക്ക് നേരെയും ഇവർ അക്രമം അഴിച്ചു വിട്ടതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു.
നിഹാംഗ് സിഖിന്റെ ആവശ്യങ്ങൾക്ക് വഴങ്ങാത്തതിന്റെ പേരിൽ അതിർത്തി പ്രദേശത്ത് ഒരു കോഴി ഫാം തൊഴിലാളിയെയാണ് ക്രൂരമായി മർദ്ദിച്ചത്. ഇവർക്ക് സൗജന്യമായി കോഴിയെ നൽകാത്തതിന്റെ പേരിലാണ് യുവാവിനെ മർദ്ദിച്ചു കാലൊടിച്ചത്. ഒക്ടോബർ 21 വ്യാഴാഴ്ചയാണ് സംഭവം. ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത് കർഷക പ്രതിഷേധത്തിൽ പങ്കെടുത്ത നവീൻ സന്ധു എന്ന നിഹാംഗ്, സിംഗു അതിർത്തിക്ക് സമീപമുള്ള ചിക്കൻ കടയിലെ തൊഴിലാളിയെ ആക്രമിച്ചു എന്നാണ്.
കോഴിയിറച്ചി സൗജന്യമായി നൽകാൻ വിസമ്മതിച്ചപ്പോൾ കോപാകുലനായ നവീൻ സന്ധു തൊഴിലാളിയുടെ കാൽ തല്ലിയൊടിക്കുകയായിരുന്നു. ബീഹാർ സ്വദേശിയായ മനോജ് എന്ന യുവാവാണ് ആക്രമണത്തിനിരയായത്. ഇയാളോട് ഇവിടെ വന്ന സിഖുകാർ ചിക്കൻ ആവശ്യപ്പെടുകയും വിൽപ്പനയ്ക്ക് വെച്ചതായതിനാൽ സൗജന്യമായി കൊടുക്കാൻ വിസമ്മതിച്ചതിനാൽ ക്രൂരമായി ആക്രമിച്ചു കാല് തല്ലിയൊടിക്കുകയുമായിരുന്നു എന്നാണ് മനോജ് പറയുന്നത്.
Post Your Comments