ന്യൂഡല്‍ഹി: രാജ്യത്തെ മാദ്ധ്യമങ്ങളെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സര്‍ക്കാരിന്റെ ജനക്ഷേമപ്രവര്‍ത്തനങ്ങളൊന്നും മാദ്ധ്യമങ്ങളുടെ ശ്രദ്ധയില്‍പെടുന്നില്ല. അവര്‍ക്ക് വിവാദങ്ങളിലാണ് ശ്രദ്ധയെന്ന് അദ്ദേഹം വിമര്‍ശിച്ചു. ഹരിയാനയില്‍ മനോഹര്‍ ലാല്‍ ഖട്ടറിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന നിരവധി പദ്ധതികള്‍ക്ക് രൂപം കൊടുക്കുന്നുണ്ടെങ്കിലും അതൊന്നും മാദ്ധ്യമങ്ങള്‍ വാര്‍ത്തയാക്കുന്നില്ലെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മോദി.
Read Also : ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിൽ നിന്ന് വിട്ടു നിന്നവരാണ് സവര്‍ക്കറും ഹിന്ദുമഹാസഭയും: രാജ്മോഹന്‍ ഗാന്ധി
‘ ഹരിയാനയില്‍ സത്യസന്ധമായി പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാരിനെയാണ് ജനങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത്. വളരെ കാലങ്ങള്‍ക്കു ശേഷം ഹരിയാനയുടെ ക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാരിനെ ലഭിച്ചത് ഇപ്പോള്‍ മാത്രമാണ്. തനിക്ക് വളരെ നാളുകളായി അടുത്ത് അറിയാവുന്ന ആളാണ് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ജനക്ഷേമപ്രവര്‍ത്തനങ്ങളെ കുറിച്ച് മാത്രം ചിന്തിക്കുന്ന വ്യക്തിയാണ് ഖട്ടാര്‍. എന്നാല്‍ മാദ്ധ്യമങ്ങളില്‍ ഇതൊന്നും വാര്‍ത്തയാകാറില്ല’ ,മോദി പറഞ്ഞു.
Post Your Comments