തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പത്തനംതിട്ട കോട്ടയം ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചത്. മലയോരമേഖലകളില്‍ മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്.
കിഴക്കന്‍ കാറ്റിനോട് അനുബന്ധമായി തെക്കന്‍ തമിഴ്നാട് തീരത്തോട് ചേര്‍ന്ന് ചക്രവാതച്ചുഴി രൂപപ്പെട്ടതോടെ ഞായറാഴ്ച വരെ മഴ തുടര്‍ന്നേക്കാമെന്ന് മുന്നറിയിപ്പ്. മൂന്ന് ദിവസത്തോളം ചക്രവാതച്ചുഴി നിലനിന്നേക്കാം. ചൊവ്വാഴ്ച തുലാവര്‍ഷം എത്തുന്നതിന് മുന്നോടിയായി സംസ്ഥാനത്ത് കാറ്റും മഴയും വീണ്ടും ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
മഴയ്ക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും ഇടിമിന്നലിനും സാധ്യതയുണ്ട്. കല്ലാര്‍കുട്ടി, ഇടുക്കി, കുണ്ടള, ഷോളയാര്‍, കക്കി, ലോവര്‍ പെരിയാര്‍, പെരിങ്ങല്‍കുത്ത്, പൊന്മുടി, പീച്ചി തുടങ്ങിയ അണക്കെട്ടുകളില്‍ നിലവില്‍ റെഡ് അലേര്‍ട്ടാണ്.
Post Your Comments