Latest NewsNewsIndia

നൂറ് കണക്കിനാളുകളുടെ വിശപ്പ് അടക്കിയിരുന്ന പൂജാരിയെ തല്ലിക്കൊന്നു, ക്ഷേത്രത്തിന് തീയിട്ടു: 17 പേർ വെന്റിലേറ്ററിൽ

ദുർഗാപൂജ വേദിയിൽ വിശുദ്ധ ഖുർആൻ അപമാനിക്കപ്പെട്ടതായി സോഷ്യൽ മീഡിയയിൽ വാർത്തകൾ പ്രചരിച്ചതിനു പിന്നാലെയാണ് ആക്രമണം ഉണ്ടായത്

നൊഖാലി: ബംഗ്ലാദേശിലെ നൊഖാലി ജില്ലയിലെ ഒരു  ക്ഷേത്രം വെള്ളിയാഴ്ച ആൾക്കൂട്ടം ആക്രമിച്ചു.  ഹരേ കൃഷ്ണ പ്രസ്ഥാനത്തിലെ സന്യാസിയായ പാർഥദാസിനെ ആൾകൂട്ടം തല്ലി കൊല്ലുകയും ആശ്രമം തീയിടുകയും ചെയ്തു.  പത്ത് വർഷങ്ങളായി നോമ്പ് തുറ സമയത്ത് നൂറ് കണക്കിന് പേർക്ക് ഭക്ഷണം കൊടുത്തിരുന്ന പാർഥദാസ് എന്ന പൂജാരിയാണ് കൊല്ലപ്പെട്ടത് . സംഭവം കഴിഞ്ഞു മൂന്നു ദിവസം പിന്നിട്ടിട്ടും മാധ്യമങ്ങൾ വാർത്തയാക്കുകയോ ലോക രാഷ്ടങ്ങൾ ഈ സംഭവത്തിൽ പ്രതികരിക്കുകയോ ചെയ്‌തിട്ടില്ല.

read also: സർക്കാരിന്റെ ധനസഹായം ഒന്നിനും തികയുന്നില്ല, എല്ലാം നഷ്ടപ്പെട്ടവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കണം: ഡീൻ കുര്യാക്കോസ്

ആശ്രമം അടക്കം ആക്രമിക്കപ്പെട്ട സംഭവത്തിൽ 14 പേരോളം വെന്റിലേറ്ററിൽ കഴിയുകയാണെന്നും നാഷണൽ മീഡിയ റിപ്പോർട്ട് ചെയ്യുന്നു. ക്ഷേത്രത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചു. എല്ലാ ഹിന്ദുക്കളുടെയും സുരക്ഷ ഉറപ്പാക്കാനും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും ബംഗ്ലാദേശ് സർക്കാർ മുന്നോട്ട് വരണമെന്ന് ഇസ്‌കോൺ അധികാരികൾ ട്വീറ്റ് ചെയ്തു.

മാർച്ച് സമയത്ത് ചൗമുഹാനിയിലെ ഹിന്ദു വീടുകളും വ്യാപാര സ്ഥാപനങ്ങളും നിരവധി ക്ഷേത്രങ്ങളും ആൾക്കൂട്ടം ആക്രമിക്കുകയും നശിപ്പിക്കുകയും കൊള്ളയടിക്കുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു.

ബുധനാഴ്ച, ബംഗ്ലാദേശിൽ പലയിടങ്ങളിലും വർഗീയ കലാപം പൊട്ടിപ്പുറപ്പെട്ടു. നാനൂവർ ദിഗിയുടെ തീരത്തുള്ള ദുർഗാപൂജ വേദിയിൽ വിശുദ്ധ ഖുർആൻ അപമാനിക്കപ്പെട്ടതായി സോഷ്യൽ മീഡിയയിൽ വാർത്തകൾ പ്രചരിച്ചതിനു പിന്നാലെയാണ് ആക്രമണം ഉണ്ടായത്. ഇതിന്റെ ഭാഗമായാണ് ആശ്രമം തകർക്കുകയും പൂജാരിയെ കൊലപ്പെടുത്തുകയും ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button