PathanamthittaAlappuzhaKottayamIdukkiNattuvarthaLatest NewsKeralaNewsIndia

ഒപ്പമുണ്ട് സർക്കാർ, ദുരിതബാധിതരെ കൈ വിടില്ല, സംഭവിച്ചതെല്ലാം അപ്രതീക്ഷിതം: മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: ജനങ്ങൾക്കൊപ്പം എന്തിനും സർക്കാർ ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രകൃതി ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തെയും ദുരന്തബാധിതരെയും സര്‍ക്കാര്‍ കൈവിടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ‘തെക്കന്‍ജില്ലകളിലുണ്ടായ അതിതീവ്ര മഴയിലും മലവെള്ളപ്പാച്ചിലിലും ഉരുള്‍പൊട്ടലിലുമായി ഇതുവരെ 39 പേരാണ് മരിച്ചത്. ആറ് പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല’, മുഖ്യമന്ത്രി പറഞ്ഞു.

Also Read:ചാമ്പ്യൻസ് ലീഗ്: മെസ്സി ഗോളിൽ പിഎസ്ജി, സിറ്റിക്ക് തകർപ്പൻ ജയം

‘ദുരന്തത്തിലേക്ക് നയിച്ച അതിതീവ്ര മഴക്ക് കാരണം ഇരട്ട ന്യൂനമര്‍ദമാണ്. ഒക്ടോബര്‍ 11 മുതല്‍ സംസ്ഥാനത്ത് വര്‍ധിച്ച തോതിലുള്ള മഴയാണ് ഉണ്ടായത്. ഒക്ടോബര്‍ 13 മുതല്‍ 17 വരെ തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലില്‍ ലക്ഷദ്വീപ് തീരത്തും ചക്രവാതചുഴികള്‍ ഇരട്ടന്യൂനമര്‍ദമായി രൂപപ്പെട്ടു. സംസ്ഥാനത്തിന്റെ പലഭാഗത്തും അതിന്റെ ഭാഗമായി അതീതീവ്രമായ മഴ ഉണ്ടായി’, മുഖ്യമന്ത്രി പറഞ്ഞു.

‘എവിടേയും ആപത്തുണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തികൊണ്ടാണ് അണക്കെട്ടുകളിലെ ജലം തുറന്നുവിടുന്നത്. സംസ്ഥാനത്തെ 304 ദുരിതാശ്വാസ ക്യാമ്പുകളിലായി 3851 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. ദുരന്തത്തില്‍ 217 വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. 1393 വീടുകള്‍ ഭാഗികമായി തകര്‍ന്നു. ദുരന്തത്തില്‍ ജീവന്‍പൊലിഞ്ഞവരുടെ കുടുംബങ്ങളെ സര്‍ക്കാര്‍ ഒരിക്കലും കൈവിടില്ല. അപ്രതീക്ഷിതമായാണ് ദുരന്തം സംഭവിച്ചത്’, മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button