അബുദാബി: സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ച് അബുദാബിയും. നബിദിനത്തോട് അനുബന്ധിച്ചാണ് അബുദാബിയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചത്. അബുദാബിയിലെ ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്ററാണ് ഇക്കാര്യം അറിയിച്ചത്.
വ്യാഴാഴ്ച മുതൽ 23 ഒക്ടോബർ ശനിയാഴ്ച രാവിലെ 7:59 വരെ പാർക്കിംഗ് സൗജന്യമായിരിക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. നിരോധിത മേഖലകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്നും ട്രാഫിക് ഒഴുക്ക് തടയരുതെന്നുമാണ് പൊതുജനങ്ങളോട് അധികൃതർ നിർദ്ദേശിച്ചിരിക്കുന്നത്.
വ്യാഴാഴ്ച്ച ദർബ് ടോൾ ഗേറ്റ് സംവിധാനം സൗജന്യമായിരിക്കുമെന്ന് ഐടിസി അറിയിച്ചു. അതേസമയം നബിദിനത്തോടനുബന്ധിച്ച് ഷാർജയിലെ വിവിധ സ്ഥലങ്ങളിലും സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചിരുന്നു.
Read Also: കുലസ്ത്രീകളും കുലപുരുഷന്മാരും അറിയാൻ, അതെന്താ വീട്ടച്ഛന്മാർ ഇല്ലാത്തത്?: ശ്രീലക്ഷ്മി അറയ്ക്കൽ
ഒക്ടോബർ 21 വ്യാഴാഴ്ച്ചയാണ് പാർക്കിംഗ് സൗജന്യമായത്. ഷാർജ മുൻസിപ്പാലിറ്റിയുടേതാണ് തീരുമാനം. വാഹനമോടിക്കുന്നവർ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി പാർക്കിംഗ് സ്ഥലങ്ങളിൽ അതോറിറ്റി പരിശോധന നടത്തുമെന്ന് ഷാർജ മുനിസിപ്പാലിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. അൽ ഹിസ്ൻ സ്ട്രീറ്റ് (ബാങ്ക് കോംപ്ലക്സ്), അൽ ഷുവൈഹീൻ, അൽ ഷോയൂഖ് കോർണിഷ് സ്ട്രീറ്റ്, ഖെയ്സ് ഇബ്നു അബി സാസ സ്ട്രീറ്റ്, അൽ എന്നിവ ഒഴികെയുള്ള എല്ലാ പ്രദേശങ്ങളിലും പൊതുജനങ്ങൾക്ക് സൗജന്യ പാർക്കിംഗ് സൗകര്യങ്ങൾ പ്രയോജനപ്പെടുത്താമെന്നാണ് അതോറിറ്റി അറിയിച്ചത്.
Post Your Comments