തിരുവനന്തപുരം : ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് സർക്കാരിനെ വിമർശിച്ച ഇടതുപക്ഷ സഹയാത്രികൻ ചെറിയാൻ ഫിലിപ്പിനെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. സർക്കാരിന്റെ പരാജയത്തെക്കുറിച്ച് മിണ്ടാൻ ഇടതുമുന്നണിയിൽ ആരും ധൈര്യപ്പെടാത്ത കാലത്താണ് ‘രാജാവ് നഗ്നനാണെന്ന്’ ചെറിയാൻ തുറന്നടിച്ചതെന്നും അദ്ദേഹം പറഞ്ഞു. ദുരന്തനിവാരണത്തിന്റെ ബാലപാഠങ്ങള്‍ പോലും കേരളത്തിലെ ഭരണനേതൃത്വം പഠിച്ചിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലുടെയിലാരുന്നു മുരളീധരന്റെ പ്രതികരണം.
കുറിപ്പിന്റെ പൂർണരൂപം :
ദുരന്തനിവാരണരംഗത്തെ പിണറായി സര്‍ക്കാരിന്‍റെ പരാജയം തുറന്നു പറഞ്ഞ ഇടതുസഹയാത്രികന്‍ ശ്രീ.ചെറിയാന്‍ ഫിലിപ്പിന് അഭിനന്ദനങ്ങള്‍… ‘പരിസ്ഥിതി-കര്‍ഷക സ്നേഹത്തിന്‍റെ ‘കുത്തക ഏറ്റെടുത്തിരിക്കുന്ന സിപിഐ .സഖാക്കള്‍ക്ക് ഇല്ലാത്ത ആര്‍ജവമാണ് ചെറിയാന്‍ കാട്ടിയത്…
Read Also : മനുഷ്യശരീരത്തിൽ പന്നിയുടെ വൃക്ക ഘടിപ്പിച്ചു: അവയവ മാറ്റ ശസ്ത്രക്രിയയിൽ പുതിയ ചുവടുവെപ്പുമായി ശാസ്ത്രജ്ഞർ
പാർട്ടിക്കൂറും വ്യക്തിപൂജയും മൂലം സർക്കാരിൻ്റെ പരാജയത്തെക്കുറിച്ച് മിണ്ടാൻ ഇടതുമുന്നണിയിൽ ആരും ധൈര്യപ്പെടാത്ത കാലത്താണ് “രാജാവ് നഗ്നനാണെന്ന്” ചെറിയാൻ തുറന്നടിച്ചത്… ഉത്തരേന്ത്യൻ പ്രളയക്കെടുതിയിൽ വേദനിക്കുന്ന ബുദ്ധിജീവി സമൂഹവും കേരളത്തിലെ ഭരണപരാജയത്തെക്കുറിച്ച് മൗനത്തിലാണ്… നെതര്‍ലന്‍ഡ്സിലല്ല എവിടെ പോയിട്ടുണ്ടെങ്കിലും ദുരന്തനിവാരണത്തിന്‍റെ ബാലപാഠങ്ങള്‍ പോലും കേരളത്തിലെ ഭരണനേതൃത്വം പഠിച്ചിട്ടില്ലെന്ന് ഏത് കൊച്ചുകുട്ടിക്കും ഇന്ന് ബോധ്യമുണ്ട്…. അല്ലെങ്കില്‍ വര്‍ഷാവര്‍ഷം പാവപ്പെട്ട മലയോരജനതയെ ഇങ്ങനെ ജീവനോടെ മണ്ണിനടിയില്‍ കുഴിച്ചുമൂടുന്നത് കാണേണ്ടി വരില്ലായിരുന്നു…
Read Also : മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഗാർഹിക പീഡനത്തിന് അറസ്റ്റിൽ
യൂറോപ്യന്‍ രാജ്യങ്ങളില്‍ ചുറ്റിക്കറങ്ങിയാല്‍ യൂറോപ്യന്‍ മാതൃക നടപ്പാക്കാനാവില്ല..
അതിന് ദീര്‍ഘവീക്ഷണമുള്ള ഉദ്യോഗസ്ഥരും ഇച്ഛാശക്തിയുള്ള ഭരണനേതൃത്വവും വേണം….
പശ്ചിമഘട്ട സംരക്ഷണത്തിനുള്ള എല്ലാ നീക്കങ്ങളെയും വോട്ടുബാങ്ക് ലക്ഷ്യമിട്ട് അട്ടിമറിച്ച കമ്മ്യൂണിസ്റ്റ് പാർട്ടിയാണ് ഈ ദുരന്തങ്ങളുടെ മുഖ്യ ഉത്തരവാദി….
Post Your Comments