എറണാകുളം: ഉത്പന്നങ്ങൾ ഓൺലൈനിൽ കർഷകർക്ക് നേരിട്ട് വിൽക്കാനുള്ള സംവിധാനങ്ങൾ ഒരുക്കുമെന്ന് മന്ത്രി പി രാജീവ്. സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം ഒരുക്കുമെന്നും വനിതാ സംരംഭകര്‍ക്ക് പ്രത്യേക പ്രോത്സാഹനം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
‘കാര്‍ഷിക മേഖലയില്‍ മൂല്യവര്‍ദ്ധനവാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് . ഭക്ഷ്യ ഉല്‍പ്പാദന മേഖലയില്‍ ചെറുകിട വന്‍കിട സംരംഭങ്ങളും നിക്ഷേപവും ഉണ്ടാകണം. എംഎസ്‌എംഇകള്‍ കൂടുതല്‍ ശക്തിപ്പെടുത്തണം. അതിന്റെ ഭാഗമായാണ് ഒരു ജില്ലയ്ക്ക് ഒരു ഉല്‍പ്പന്നം പദ്ധതി നടപ്പിലാക്കുന്നത്. സംരംഭങ്ങള്‍ തുടങ്ങുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനായി ടെക്നോളജി ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. ഉല്‍പ്പന്നങ്ങളുടെ ഗുണന്മേ ഉറപ്പ് വരുത്തണം’, മന്ത്രി പറഞ്ഞു.
‘പിഎംഎഫ്‌എംഇ പദ്ധതി പ്രകാരം സ്വയം സഹായ സംഘങ്ങളിലെ അംഗങ്ങള്‍ക്ക് ചെറിയ ഉപകരണങ്ങള്‍ വാങ്ങുന്നതിനായി എസ്‌എച്ച്‌ജിയുടെ ഓരോ അംഗത്തിനും 40,000 രൂപ വരെ പ്രാരംഭ മൂലധനം ലഭിക്കും. ഭക്ഷ്യ സംസ്കരണ സംരംഭം നടത്തുന്ന ഒരു എസ്‌എച്ച്‌ജി അംഗത്തിന് 35% ക്രെഡിറ്റ് ലിങ്ക്ഡ് മൂലധന സബ്സിഡിയും പരമാവധി 10 ലക്ഷം രൂപ വരെ ലഭിക്കും . എസ്‌എച്ച് ജി ഫെഡറേഷന്റെ മൂലധന നിക്ഷേപത്തിന് ക്രെഡിറ്റ് ലിങ്ക്ഡ് ഗ്രാന്റോടു കൂടെ 35% സബ്സിഡിയും ലഭിക്കും’, മന്ത്രി വ്യക്തമാക്കി.
Post Your Comments