YouthLatest NewsMenNewsWomenLife Style

മുഖത്തെ കുഴികൾ മറയ്ക്കാൻ ഇതാ ഒരു എളുപ്പവഴി!

മുഖത്തെ കറുത്ത പാടുകളും കുഴികളും പലരെയും അലട്ടുന്ന പ്രശ്നമാണ്. മുഖത്തെ കുഴികൾ മറയ്ക്കാൻ ഒരെളുപ്പവഴിയെ കുറിച്ചാണ് താഴെ പറയുന്നത്.

ചർമ്മ സംരക്ഷണത്തിന് ഏറ്റവും നല്ലതാണ് വെള്ളരിക്ക. വൈറ്റമിൻ സി, അയൺ, ഫോളിക് ആസിഡ് എന്നിവ വെള്ളരിക്കയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മുഖത്തെ കുഴികൾ മറയ്ക്കാം. വെള്ളരിക്ക നന്നായി അരച്ച് അതിലേക്ക് ഒരു പകുതി നാരങ്ങ നീര് ചേർക്കുക. ഒരു കോട്ടൺ തുണിയെടുത്ത് അതിലേക്ക് ഈ മിക്സ് ഇട്ട് കിഴി കെട്ടുക. ഇത് ഫ്രീസറിൽ വെച്ച് തണുപ്പിക്കുക.

നന്നായി തണുത്ത ശേഷം ഈ കിഴി മുഖത്തെ കുഴികളിൽ കുറച്ചു സമയത്തേക്ക് വെയ്ക്കുക. 3 ദിവസം വരെ ഈ മിക്സ് ഫ്രീസറിൽ വെച്ച് തണുപ്പിച്ച് ഉപയോഗിക്കാം. ദിവസം രണ്ടുനേരം വീതം രണ്ടാഴ്ച ഇത് തുടരുക. മുഖത്തെ കുഴികൾ പോകാന്‍ ഇത് സഹായിക്കും.

Read Also:- ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ആരോഗ്യം സംരക്ഷിക്കാം..!

ചർമ്മത്തിലെ അഴുക്കുകളെ നീക്കി തിളക്കം നൽകാനും ഇതു സഹായിക്കും. വരണ്ട ചർമ്മം, മുഖക്കുരു എന്നിവ മാറാൻ വെള്ളരിക്ക ധാരാളം കഴിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button