ന്യൂയോർക്ക് : അവയവം മാറ്റിവെക്കൽ ശസ്ത്രക്രിയ രംഗത്ത് പുതിയ ചുവടുവെപ്പുമായി ഒരു കൂട്ടം ശാസ്ത്രജ്ഞർ. പന്നിയുടെ വൃക്ക മനുഷ്യശരീരത്തിൽ താത്കാലികമായി ഘടിപ്പിച്ച് പ്രവർത്തനം നിരീക്ഷിച്ചിരിക്കുകയാണ് ശാസ്ത്രജ്ഞർ. ന്യൂയോർക്ക് സർവകലാശാലയിൽ കഴിഞ്ഞമാസമാണ് ശസ്ത്രക്രിയ നടന്നത്.
സ്വീകർത്താവിന്റെ ശരീരത്തിന് പുറത്ത് ഒരു ജോഡി വലിയ രക്തക്കുഴലുകളിലേക്ക് പന്നിയുടെ വൃക്ക ഘടിപ്പിച്ച് രണ്ട് ദിവസം അത് നിരീക്ഷിച്ചു. വൃക്ക ചെയ്യേണ്ട ദൗത്യം ചെയ്‌തെന്നും ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന മാലിന്യങ്ങൾ ഫിൽറ്റർ ചെയ്യുകയും മൂത്രം ഉത്പാദിപ്പിക്കുകയും ചെയ്‌തെന്ന് കണ്ടെത്തി. അതേസമയം, പന്നികളുടെ കോശങ്ങളിൽ അടങ്ങിയിട്ടുള്ള ഷുഗർ മനുഷ്യ ശരീരത്തിൽ ഒരു അപരിചിത വസ്തുവാണ്. അതുകൊണ്ടുതന്നെ അവയവം മൊത്തമായി ശരീരം നിരസിക്കാൻ സാധ്യതയുണ്ട്. അതിനാൽ ജീൻ എഡിറ്റ് ചെയ്ത വൃക്കയാണ് ശരീരത്തിൽ ചേർത്തുവച്ചത്.
Read Also : മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഗാർഹിക പീഡനത്തിന് അറസ്റ്റിൽ
ഇതുവഴി മൃഗങ്ങളുടെ അവയങ്ങൾ മനുഷ്യരിൽ ഉപയോഗിക്കാൻ കഴിയുമോ എന്ന നൂറ്റാണ്ടുകളായുള്ള ചോദ്യത്തിന് ഉത്തരം കണ്ടെത്തുന്നതിലേക്ക് ഒരു പടി കൂടി അടുത്തിരിക്കുകയാണ് ശാസ്ത്ര ലോകം. അവയവദാനത്തിൽ നേരിടുന്ന പ്രധാന വെല്ലുവിളി രോഗിക്ക് ചേരുന്ന അവയവം കണ്ടെത്താനും അവയുടെ ലഭ്യത ഉറപ്പിക്കാനുമാണ്. ഈ കുറവ് നികത്താനുള്ള പരിശ്രമങ്ങളിലെ ഏറ്റവും പുതിയ ഗവേഷണമാണ് ഇതെന്നും ശാസ്ത്രജ്ഞർ പറഞ്ഞു.
Post Your Comments