NattuvarthaLatest NewsKeralaNewsIndia

കണ്ണേ കരളേ വി എസ്സേ, ഞങ്ങടെ നെഞ്ചിലെ റോസാപ്പൂവേ: വി എസ് അച്യുതാനന്ദന് ജന്മദിനാശംസകളുമായി സോഷ്യൽ മീഡിയ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കരുത്തുറ്റ നേതാവുമായ അച്യുതാനന്ദന് ജന്മദിനാശംസകളുമായി സോഷ്യൽ മീഡിയ. കണ്ണേ കരളേ വി എസ്സേ, ഞങ്ങടെ നെഞ്ചിലെ റോസാപ്പൂവേ എന്ന സമരവാചകം പങ്കുവച്ചുകൊണ്ടാണ് പലരും തങ്ങളുടെ പ്രിയപ്പെട്ട നേതാവിന് ജന്മദിനാശംസകൾ നേരുന്നത്.

Also Read:കോടതി വധശിക്ഷയ്ക്ക് വിധിച്ച സ്ത്രീയ്ക്ക് വേണ്ടി ശബ്ദമുയർത്തി മനുഷ്യാവകാശപ്രവർത്തകർ: 9 മക്കൾ അനാഥരാകുമെന്ന് വാദം

101 തികഞ്ഞ പാർട്ടിയ്ക്ക് 98 തികഞ ഒരു നേതാവുണ്ട് കേരളത്തിലെന്ന് ഫേസ്ബുക് പോസ്റ്റുകൾ പറയുന്നു. കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി വളർത്താൻ അഹോരാത്രം പരിശ്രമിച്ചയാളാണ് വി എസ് അച്യുതാനന്ദൻ എന്നും സോഷ്യൽ മീഡിയ വിലയിരുത്തുന്നു.

‘നിസ്വ വർഗ്ഗത്തിന്റെ പോരാട്ട ചരിത്രത്തിലെ നേതൃസ്തംഭമായ പ്രിയ സഖാവ് വി എസിന് ജന്മദിന ആശംസകൾ’, എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചത്. സ. വി എസിന് ജന്മദിനാശംസകളെന്ന് പി എ മുഹമ്മദ്‌ റിയാസും, പിറന്നാളാശംസകൾ കോമ്രേഡ് എന്ന് മന്ത്രി പി രാജീവും സോഷ്യൽ മീഡിയയിൽ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button