കൊല്ലം: പോലീസ് സുരക്ഷ വേണ്ടെന്ന് പ്രഖ്യാപിച്ച് ഗവര്‍ണര്‍ കോഴിക്കോട് തെരുവിലിറങ്ങിയ സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി മുഹമ്മദ് റിയാസ്.
കേരളത്തിന്റെ ക്രമസമാധാനം ഭദ്രമാണെന്ന് പ്രഖ്യാപിക്കുന്ന നിലയിലായിരുന്നു ഗവര്‍ണറുടെ തെരുവിലൂടെയുള്ള നടത്തം. അതിന് ഗവര്‍ണറോട് നന്ദി പറയുകയാണെന്ന് മന്ത്രി പ്രതികരിച്ചു.
ഗവര്‍ണര്‍ ഇപ്പോള്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി കേരളത്തിലെവിടെയെങ്കിലും മത്സരിച്ചാല്‍ ഹല്‍വ തന്ന കൈകൊണ്ട് തന്നെ ജനങ്ങള്‍ വോട്ട് ചെയ്ത് പരാജയപ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഗവര്‍ണര്‍ നടത്തിയത് പ്രൈം ടൈം കോമഡിയാണെന്ന് മന്ത്രി എം.ബി.രാജേഷും പ്രതികരിച്ചിരുന്നു. ഗവര്‍ണര്‍ പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്നും ഇതു പോലെ സ്ഥാനത്തിരിക്കുന്ന ആള്‍ ചെയ്യേണ്ട കാര്യമല്ല അദ്ദേഹം ചെയ്തതെന്നും പ്രതികരിച്ച് മുഖ്യമന്ത്രിയും രംഗത്ത് എത്തിയിരുന്നു.
Post Your Comments