KeralaLatest NewsNews

2 ദിവസത്തേക്കല്ല റിയാസേ 5 വര്‍ഷത്തേക്കാണ്..! സുരേഷ് ഗോപിയുടെ മിന്നും ജയത്തില്‍ ഒന്നും മിണ്ടാനാകാതെ മുഹമ്മദ് റിയാസ്

തിരുവനന്തപുരം: ഇന്നും നാളെയും ബിജെപിക്ക് രണ്ടോ മൂന്നോ എംപിമാരുണ്ടാകും. അത് വോട്ടെണ്ണിയാല്‍ തീരുമെന്നായിരുന്നു രണ്ടു ദിവസം മുന്‍പ് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ കമന്റ്. എന്നാല്‍ തൃശൂരില്‍ സുരേഷ് ഗോപി ബിജെപി അക്കൗണ്ടു തുറന്നു. 74,000ലേറെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. ഇതോടെ സോഷ്യല്‍ മീഡിയയില്‍ മന്ത്രി റിയാസിനെതിരെ വിമര്‍ശനം ഉയര്‍ന്നു. ബിജെപി അക്കൗണ്ട് തുറന്നു ഇനി മന്ത്രി ആ തിരു വാ തുറന്ന് എന്തെങ്കിലും ഒന്ന് മൊഴിയണമെന്നാണ് സോഷ്യല്‍ മീഡിയയുടെ പരിഹാസം.

Read Also; 24 വര്‍ഷത്തോളം ജോലിക്ക് നിന്ന വീട് കൊള്ളയടിക്കാന്‍ കൂട്ടുനിന്ന് 60കാരി,വീട്ടുകാരനെ കൊലപ്പെടുത്തി സംഘാംഗങ്ങള്‍

ആലപ്പുഴയിലെ കനല്‍ ആലത്തൂരിലേക്ക് മാറ്റി കെടാതെ രക്ഷപ്പെടുത്തിയതിന് അഭിനന്ദനമുണ്ടെന്നും ട്രോളന്മാര്‍ പറയുന്നു. ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കില്ല. കേരളത്തില്‍ ഭരണവിരുദ്ധ വികാരം ഉണ്ടോ എന്ന കാര്യം ഇപ്പോള്‍ പറയാനാകില്ല. അത് വോട്ട് എണ്ണിയ ശേഷം പറയാമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പാര്‍ട്ടി സംവിധാനം എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചു. എക്സിറ്റ് പോളുകള്‍ അശാസ്ത്രീയവും മുന്‍കൂട്ടി നിശ്ചയിച്ചതുമാണ്. ബിജെപിക്ക് വോട്ട് ഷെയര്‍ കൂടുതല്‍ കിട്ടുന്നത് ചിരിപ്പിക്കുന്ന കാര്യമാണെന്നുമായിരുന്നു റിയാസിന്റെ പരിഹാസം.

shortlink

Related Articles

Post Your Comments

Related Articles


Back to top button