കോഴിക്കോട്: തെക്കൻ തമിഴ് നാട് തീർത്ത് ചക്രവാതച്ചുഴി രൂപപ്പെട്ടുവെന്നും കേരളത്തിൽ ഞായറാഴ്ച വരെ അതി ശക്തമായ മഴയുണ്ടാകുമെന്നും റിപ്പോർട്ടുകൾ വന്നതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ കേരളത്തില്‍ ശക്തമായ ചുഴലിക്കാറ്റ് ആഞ്ഞടിക്കാന്‍ പോകുന്നുവെന്ന വ്യാജ സന്ദേശം പ്രചരിക്കുന്നു. ഈ സന്ദേശത്തിനെതിരെ മുന്നറിയിപ്പുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി.
ചുഴലിക്കാറ്റ് വരുന്നുവെന്ന ഭീതി പടര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ വ്യാപക പ്രചാരണം നടത്തുകയാണെന്നും ഇത് തെറ്റാണെന്നും ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. സമൂഹ മാധ്യമങ്ങളിൽ സന്ദേശത്തില്‍ പറയുന്ന പ്രകാരം 20, 21, 22 തിയതികളില്‍ കേരളത്തില്‍ ചുഴലിക്കാറ്റ് വരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടില്ല.
ഈ തലമുറയിലെ ആരും കാണാത്തത്ര ശക്തമായ കാറ്റ് വരുന്നുണ്ടെന്നാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന വ്യാജ സന്ദേശത്തില്‍ പറയുന്നത്. എന്നാല്‍, ഇങ്ങനെയൊരു കാറ്റിനെ കുറിച്ച് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടില്ലെന്നും 21 നു ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു
Post Your Comments