MalappuramKeralaNattuvarthaLatest NewsNews

പൊന്നാനിയില്‍ നടുക്കടലില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളികളെ കാണാതായിട്ട് ഒരാഴ്ച: ഒരാളുടെ മൃതദേഹം കണ്ടെത്തി

പൊന്നാനി തീരത്ത് നിന്ന് കഴിഞ്ഞ ബുധനാഴ്ച രാത്രി മത്സ്യബന്ധനത്തിന് പോയവരാണ് അപകടത്തില്‍പ്പെട്ടത്

മലപ്പുറം: പൊന്നാനിയില്‍ നടുക്കടലില്‍ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് നാലംഗ സംഘത്തിലെ രണ്ടു പേരെ കാണാതായിട്ട് ഒരാഴ്ച. കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. മുക്കാടി സ്വദേശി മുഹമ്മദാലിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇബ്രാഹിം, ബീരന്‍ എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്. ഫൈബര്‍ വള്ളത്തിലുണ്ടായിരുന്ന ഹംസക്കുട്ടിയെ രക്ഷിച്ചിരുന്നു.

Read Also : മുന്‍ സുഹൃത്തിന്റെ ദാമ്പത്യം തകര്‍ക്കാന്‍ ഹണിട്രാപ്പ് കെണിയൊരുക്കി: തിരുവനന്തപുരത്ത് യുവതി അറസ്റ്റില്‍

പൊന്നാനി തീരത്ത് നിന്ന് കഴിഞ്ഞ ബുധനാഴ്ച രാത്രി മത്സ്യബന്ധനത്തിന് പോയവരാണ് അപകടത്തില്‍പ്പെട്ടത്. നടുക്കടലില്‍ വച്ച് മത്സ്യബന്ധനത്തിനിടെ വള്ളം മറിയുകയായിരുന്നു. നടുക്കടലില്‍ നീന്തുന്നതു കണ്ട ഹംസക്കുട്ടിയെ മറ്റ് മത്സ്യത്തൊഴിലാളികള്‍ രക്ഷിക്കുകയായിരുന്നു.

കാണാതായവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ പൊന്നാനിയില്‍ റോഡ് ഉപരോധിച്ചിരുന്നു. കോസ്റ്റ് ഗാര്‍ഡും നേവിയും ഹെലികോപ്ടറും കപ്പലും ഉപയോഗിച്ച് സംയുക്ത തെരച്ചില്‍ നടത്തുന്നുണ്ടെന്ന് ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button