പലപ്പോഴും നമുക്ക് ഉണ്ടാകുന്ന സംശയമാണ് ഒരു തവണ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കാമോ എന്നത്. ഒരു തവണ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. ഒരിക്കൽ ചൂടായ എണ്ണ ചൂടാകുമ്പോൾ അത് ട്രാൻസ്ഫാറ്റുകളായും പോളാർ സംയുക്തകങ്ങളായും പാരാ അരോമാറ്റിക് ഹൈഡ്രോകാർബണുകളായും ഓക്സിഡൈസ് ചെയ്യപ്പെടുന്നു. ഇത് ആരോഗ്യത്തെ വളരെയധികം ദോഷമായി ബാധിക്കും.
ഇത് ശരീരത്തിലെ നല്ല കോശങ്ങളുമായി ചേർന്ന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും. ഇവ പലപ്പോഴും കാർസിനോജെനിക് ആകുകയും കാൻസർ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. ഒപ്പം തന്നെ ചീത്ത കൊളസ്ട്രോൾ കൂട്ടുകയും ചെയ്യും.
Read Also:- സ്കോട്ട്‌ലൻഡ് താരങ്ങളുടെ വിജയാഘോഷം: വാര്‍ത്താസമ്മേളനം നിര്‍ത്തിവച്ച് ബംഗ്ലാദേശ് ക്യാപ്റ്റന്‍
അസിഡിറ്റി, ഹൃദ്രോഗം, പാർക്കിൻസൺസ് എന്നിങ്ങനെയുള്ള രോഗങ്ങൾക്കും എണ്ണയുടെ വീണ്ടും വീണ്ടുമുള്ള ഉപയോഗം കാരണമാകുന്നു. ഡീപ്പ് ഫ്രൈ ചെയ്യാൻ ഉപയോഗിച്ച എണ്ണ ഒരിക്കൽ മാത്രം ഉപയോഗിക്കുന്നത് തന്നെയാണ് ഉചിതം. എന്നാൽ ചിലപ്പോഴെങ്കിലും ഇത് എണ്ണയുടെ ഉപയോഗം പാകം ചെയ്ത ആഹാരം എന്നിവയെക്കൂടി ആശ്രയിച്ചാണിരിക്കുന്നത്. പലഹാരങ്ങളും മറ്റും ഉണ്ടാകുമ്പോൾ ഫാറ്റ് കുറഞ്ഞ എണ്ണ ഉപയോഗിക്കുന്നതാണ് നല്ലത്.
Post Your Comments