CricketLatest NewsNewsSports

സ്കോട്ട്‌ലൻഡ് താരങ്ങളുടെ വിജയാഘോഷം: വാര്‍ത്താസമ്മേളനം നിര്‍ത്തിവച്ച് ബംഗ്ലാദേശ് ക്യാപ്റ്റന്‍

ധാക്ക: സ്കോട്ട്‌ലൻഡ് താരങ്ങളുടെ വിജയാഘോഷത്തെ തുടർന്ന് വാർത്താസമ്മേളനം നിർത്തിവച്ച് ബംഗ്ലാദേശ് ക്യാപ്റ്റൻ മഹ്മൂദുള്ള. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബംഗ്ലാദേശിനെ അട്ടിമറിച്ചതിന് പിന്നാലെ സ്കോട്ട്‌ലാൻഡ് താരങ്ങൾ നടത്തിയ വിജയാഘോഷമാണ് മഹ്മൂദുള്ളയുടെ വാർത്ത സമ്മേളനം തടസ്സപ്പെടുത്തിയത്.

സ്കോട്ട്‌ലൻഡ് ക്രിക്കറ്റ് ബോർഡ് തങ്ങളുടെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് സംഭവത്തിന്റെ വീഡിയോ പുറത്ത് വിട്ടത്. ഡ്രസ്സിങ് റൂമിൽ വച്ച് ഉച്ചത്തിൽ ദേശീയ ഗാനം പാടിയാണ് ബംഗ്ലാദേശിനെതിരെ ജയം സ്കോട്ട്‌ലൻഡ് ടീം ആഘോഷിച്ചത്.

Read Also:- ഭക്ഷണശേഷം പഴങ്ങൾ കഴിക്കരുത്, കാരണം ഇതാണ്..

എന്നാൽ ബംഗ്ലാദേശ് ക്യാപ്റ്റന്റെ വാർത്താസമ്മേളനത്തിനിടെ ഈ പാട്ട് ഉയർന്നുകേട്ടു. ഇതോടെ വാർത്ത സമ്മേളനം തടസ്സപ്പെടുകയും മഹ്മൂദുള്ള താൽക്കാലികമായി വാർത്താസമ്മേളനം നിർത്തിവയ്ക്കുകയും ചെയ്തു. ആഘോഷം അവസാനിച്ചതിനു ശേഷമാണ് അദ്ദേഹം വാർത്താസമ്മേളനം തുടർന്നത്.

shortlink

Post Your Comments


Back to top button