ന്യൂഡല്‍ഹി : ബിറ്റ്‌കോയിന്‍ റെക്കോര്‍ഡ് ഉയരത്തിലേയ്ക്ക് കുതിക്കുന്നു. ആദ്യ യുഎസ് ബിറ്റ്‌കോയിന്‍ എക്‌സ്‌ചേഞ്ച് ഫണ്ട് ആരംഭിച്ചതിനു ശേഷം ബിറ്റ്‌കോയിന്‍ മൂന്ന് ശതമാനത്തില്‍ കൂടുതല്‍ ഉയര്‍ന്ന് 63,901 ഡോളറിലെത്തി. ഒക്ടോബര്‍ 19 നാണ് വ്യാപാരം ആരംഭിച്ചത്.
ബുധനാഴ്ച ക്രിപ്‌റ്റോ കറന്‍സി റെക്കോര്‍ഡ് നിലവാരത്തിന് താഴെയായി. തുടര്‍ന്ന് ബിറ്റ്‌കോയിന്‍ വ്യാപാരം 63,998 ഡോളറിലെത്തി. 2021 ഏപ്രിലിലെ 64,895 ഡോളറിന്റെ റെക്കോര്‍ഡാണ് ബിറ്റ്‌കോയിന്‍ ഇന്ന് മറികടന്നത്.
ചൊവ്വാഴ്ച ക്രിപ്‌റ്റോ നാണയം 64,499 ഡോളറില്‍ എത്തിയിരുന്നു. ചൊവ്വാഴ്ചത്തെ വ്യാപാരത്തിനു ശേഷം ബിറ്റ്‌കോയിന്‍ സ്ട്രാറ്റജി ഇടിഎഫ് 2.59 ശതമാനം ഉയര്‍ന്ന് 41.94 ഡോളറിലെത്തി. ഏകദേശം ഒരു ബില്യണ്‍ ഡോളറിന്റെ ഓഹരികളാണ് ഇന്റര്‍കോണ്ടിനെന്റല്‍ എക്‌സ്‌ചേഞ്ചില്‍ വ്യാപാരം നടത്തിയത്.
Post Your Comments