AlappuzhaLatest NewsKeralaNattuvarthaNews

തട്ടുകടയിലിരുന്നു ഭക്ഷണം കഴിക്കുകയായിരുന്ന പെണ്‍കുട്ടികൾക്ക് നേരെ അതിക്രമം: യുവാക്കൾ പോലീസ് പിടിയിൽ

മാരാരിക്കുളം: രാത്രി മാതാപിതാക്കളോടൊപ്പം തട്ടുകടയിലിരുന്നു ഭക്ഷണം കഴിക്കുകയായിരുന്ന ചെല്ലാനം സ്വദേശികളായ പെണ്‍കുട്ടികളെ ശല്യംചെയ്ത രണ്ട് യുവാക്കളെ മാരാരിക്കുളം പോലീസ് അറസ്റ്റ് ചെയ്തു. മരുത്തോര്‍വട്ടം നടുവത്തുവീട്ടില്‍ ശ്യാംകൃഷ്ണ(41), മരുത്തോര്‍വട്ടം രേവതി വീട്ടില്‍ ഷിനു(42) എന്നിവരെയാണു മാരാരിക്കുളം ഇന്‍സ്‌പെക്ടര്‍ എസ് രാജേഷും സംഘവും പിടികൂടിയത്.

ഞായറാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം നടന്നത്. പതിനൊന്നാം മൈല്‍ ജങ്‌ഷന് വടക്കുവശത്തുള്ള തട്ടുകടയിലാണുസംഭവം. മാതാപിതാക്കളോടൊപ്പം പെണ്‍കുട്ടികള്‍ ഭക്ഷണം കഴിക്കാന്‍ കയറിയപ്പോള്‍ മദ്യലഹരിയിലായ പ്രതികള്‍ ഒരു പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. ശല്യം അസഹ്യമായപ്പോള്‍ കുടുംബം തട്ടുകടയില്‍നിന്ന് ഇറങ്ങിപ്പോയി.

അനുഗ്രഹീത നിമിഷം: സംസ്ഥാനം നേരിടുന്ന പ്രശ്നങ്ങള്‍ പ്രധാനമന്ത്രിയെ നേരിട്ടറിയിച്ച് കൃഷ്ണകുമാർ

എന്നാൽ ഈ സമയം പ്രതികള്‍ കുടുംബത്തെ തടഞ്ഞുനിര്‍ത്തി അസഭ്യം പറഞ്ഞു. ഇത് ചോദ്യംചെയ്ത പെണ്‍കുട്ടിയെ പ്രതികള്‍ പിടിച്ചുതള്ളി. നിലത്തുവീണ പെണ്‍കുട്ടിക്ക് അപസ്മാരവും വന്നു. ഉടൻ തന്നെ വിവരം അറിഞ്ഞ് മാരാരിക്കുളം പോലീസ് എത്തി പ്രതികളെ പിടികൂടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button