കോട്ടയം: കോവിഡ് മഹാമാരിയെ തുടർന്ന് സർക്കാർ പ്രഖ്യാപിച്ച നിയന്ത്രണങ്ങളും ലോക്ക്ഡൗണും നിരവധി പാവങ്ങളെയാണ് ദുരിതത്തിലാഴ്ത്തിയിരിക്കുന്നത്. സർക്കാരിന്റെ പ്രതിരോധ സംവിധാനങ്ങൾ അശാസ്ത്രീയമാണെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. ഇപ്പോഴിതാ, സർക്കാരിന്റെ മണ്ടൻ തീരുമാനങ്ങളെ തുടർന്ന് ജീവിതം വഴിമുട്ടിലായെന്ന് കുറിപ്പെഴുതി വെച്ച് യുവാവ് ആത്മഹത്യ ചെയ്തു. കോട്ടയം സ്വദേശി ആയ സരിൻ മോഹൻ ആണ് ആത്മഹത്യ ചെയ്തത്. ആത്മഹത്യയ്ക്ക് മുൻപേ തന്റെ ഫേസ്‌ബുക്കിൽ എഴുതിയ കുറിപ്പിലാണ് തന്റെ ആത്മഹത്യക്ക് പിന്നിലെ കാരണം സർക്കാർ ആണെന്ന് സരിൻ വ്യക്തമാക്കുന്നത്.
Also Read:ആസ്മയെ പ്രതിരോധിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം!
സർക്കാരിന്റെ അശാസ്ത്രീയമായ ലോക്ക്ഡൌൺ സംവിധാനങ്ങൾ തന്റെയടക്കമുള്ള സാധാരണക്കാരുടെ ജീവിതം തകർത്തുവെന്നും ആത്മഹത്യ അല്ലാതെ മറ്റൊരു വഴി മുന്നിലില്ലെന്നും സരിൻ കുറിക്കുന്നു. ബിവറേജിൽ ജനങ്ങൾക്ക് തിങ്ങിക്കൂടാം, ബസ്സിൽ അടുത്ത് ഇരുന്നു യാത്ര ചെയ്യാം, ഷോപ്പിങ് മാളിൽ ഒരുമിച്ചു കൂടി നിക്കാം, രാഷ്ട്രീയ പാർട്ടികൾക്ക് പൊതു യോഗങ്ങൾ നടത്താം, പക്ഷെ ഹോട്ടലിൽ ഒരുമിച്ച് ഇരുന്ന് ഭക്ഷണം കഴിച്ചാൽ മാത്രം കോവിഡ് വരുമെന്ന് പറയുന്ന സർക്കാർ തീരുമാനം അശാസ്ത്രീയമാണെന്ന് സരിൻ ആരോപിക്കുന്നു.
‘എന്റെ മരണത്തോട് കൂടിയെങ്കിലും സർക്കാരിന്റെ മണ്ടൻ തീരുമാനങ്ങൾ അവസാനിപ്പിക്കാൻ ശ്രമിക്കുക. സാധാരണ ജനങ്ങളുടെ ജീവിതങ്ങൾ തകർക്കരുത്. എന്റെ മരണത്തിനു ഉത്തരവാദി ഈ സർക്കാർ ആ.ണ് എങ്ങനെ ഒരു സാധാരണക്കാരനെ കടക്കെണിയിൽ കുടുക്കി ജീവിതം നശിപ്പിക്കാം എന്നുള്ളതിന് ഒരു ഉദേഹരണം ആണ് ഞാൻ’, സരിൻ ഫേസ്‌ബുക്കിൽ എഴുതി.
ആത്മഹത്യക്ക് മുന്നേ സരിൻ തന്റെ ഫേസ്‌ബുക്കിൽ എഴുതിയ കുറിപ്പ്:
Post Your Comments