ThiruvananthapuramNattuvarthaLatest NewsKeralaNews

വിവാഹത്തിന് മുന്‍പ് ഗര്‍ഭിണിയായത് വീട്ടുകാരുടെ എതിര്‍പ്പിന് കാരണമായി: ഗര്‍ഭം അലസിപ്പിച്ച് കളയാന്‍ സമ്മര്‍ദ്ദങ്ങളുണ്ടായി

തിരുവനന്തപുരം: കുട്ടിയെ തട്ടിയെടുത്തെന്ന പരാതിയില്‍ പിതാവായ സിപിഎം പ്രാദേശിക നേതാവിനെതിരെ പോലീസിൽ മൊഴി നല്‍കി മകള്‍ അനുപമ. ഈ വര്‍ഷം ഏപ്രില്‍ 19 ന് കുഞ്ഞിനെ അച്ഛനും അമ്മയും എടുത്തു കൊണ്ടുപോയെന്ന് കാണിച്ചാണ് അനുപമ പോലീസില്‍ പരാതി നല്‍കിയത്. പ്രസവിച്ച് മൂന്നാം ദിവസം കുട്ടിയെ മാതാപിതാക്കള്‍ തന്നില്‍ നിന്ന് മാറ്റിയെന്നും അന്ന് മുതല്‍ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്നും അനുപമ ആരോപിച്ചിരുന്നു.

പ്രസവിച്ച് മൂന്നാം ദിവസം രക്ഷിതാക്കള്‍ കൊണ്ടുപോയ കുഞ്ഞ് എവിടെയാണെന്ന് ഇതുവരെ അറിയിച്ചിട്ടില്ലെന്നും പോലീസിനും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടും ആറുമാസത്തിന് ശേഷമാണ് തങ്ങളുടെ മൊഴി രേഖപ്പെടുത്താന്‍ പോലീസ് തയ്യാറായതെന്നും അനുപമ പറഞ്ഞു. ദുരഭിമാനത്തെ തുടര്‍ന്നാണ് രക്ഷിതാക്കള്‍ കുഞ്ഞിനെ കൊണ്ടുപോയതെന്നാണ് അനുപമയുടെ ആരോപണം.

പോലീസും വനിതാ കമ്മീഷനും തന്റെ പരാതി തള്ളിയാല്‍ കോടതിവഴി മുന്നോട്ടുപോകുമെന്ന് ഇവർ വ്യക്തമാക്കി. സഹോദരിയുടെ വിവാഹം കഴിഞ്ഞ് കുട്ടിയെ തിരിച്ചേല്‍പിക്കാം എന്ന് പറഞ്ഞ് അച്ഛനും അമ്മയും കൊണ്ടുപോവുകയായിരുന്നു. എന്നാല്‍ കുട്ടിയെ കിട്ടില്ലെന്ന് തിരിച്ചറിഞ്ഞതോടെ കുട്ടിയുടെ അച്ഛനായ അജിത്തിനൊപ്പം താമസം തുടങ്ങിയെന്നും അനുപമ പറഞ്ഞു.

അതേസമയം, തന്റെ ആദ്യ വിവാഹം ഒഴിയാതിരിക്കാന്‍ അനുപമയുടെ അച്ഛന്‍ ഇടപെട്ടിരുന്നതായി കുട്ടിയുടെ അച്ഛന്‍ അജിത് ആരോപിച്ചു. പാര്‍ട്ടിയിലെ ചില നേതാക്കളും അറിഞ്ഞുകൊണ്ടുള്ള ഗൂഢാലോചനയാണ് തങ്ങള്‍ക്കെതിരെ നടന്നിരിക്കുന്നതെന്നും മൊഴി രേഖപ്പെടുത്തിയെങ്കിലും അത് തങ്ങളെ വായിച്ച് കേള്‍പ്പിച്ച് ഒപ്പിട്ട് വാങ്ങിയിട്ടില്ലെന്നും ഇവര്‍ പറയുന്നു.

ജമ്മു കശ്മീരിൽ കേന്ദ്രത്തിന്റെ നിര്‍ണായക നീക്കം: അടിസ്ഥാന സൗകര്യ വികസനത്തിന് ദുബായ് സര്‍ക്കാരുമായി കരാർ ഒപ്പുവച്ചു

ചേച്ചിയുടെ വിവാഹാവശ്യത്തിനുള്ള വസ്തു ഇടപാടിന്റേതെന്ന് പറഞ്ഞാണ് തന്നെ തെറ്റിധരിപ്പിച്ച് രേഖയുണ്ടാക്കി കുഞ്ഞിനെ അമ്മ തൊട്ടിലിന് കൈമാറിയത്. കുട്ടിയെ ശിശുക്ഷേമസമിതിക്ക് കൈമാറിയത് അനുപമയുടെ അനുമതിയോടെയാണെന്ന് കാണിക്കാന്‍ ആ പേപ്പറുകളാണ് ജയചന്ദ്രന്‍ ഹാജരാക്കുന്നതെന്ന് അജിത്ത് ആരോപിക്കുന്നു.

ഡിവൈഎഫ്‌ഐ നേതാവായ അജിത്തുമായി പ്രണയത്തിലായ ശേഷം വിവാഹത്തിന് മുന്‍പ് അയാളില്‍ നിന്ന് ഗര്‍ഭിണിയായതാണ് അനുപമയുടെ വീട്ടുകാരുടെ എതിര്‍പ്പിന് കാരണം. കുട്ടിയെ മാറ്റിയെങ്കിലും ചേച്ചിയുടെ വിവാഹത്തിന് ശേഷം അജിത്തിനും കുട്ടിക്കുമൊപ്പം ജീവിക്കാന്‍ അനുവദിക്കാമെന്ന് മാതാപിതാക്കള്‍ സമ്മതിച്ചിരുന്നുവെന്നും അനുപമ പറയുന്നു.

ഗര്‍ഭം അലസിപ്പിച്ച് കളയാന്‍ ഒരുപാട് സമ്മര്‍ദ്ദങ്ങളുണ്ടായെന്നും ഒന്നുകില്‍ ആത്മഹത്യ ചെയ്യാം അല്ലെങ്കില്‍ ഞങ്ങള്‍ ഭ്രാന്താശുപത്രിയില്‍ അടയ്ക്കും എന്നാണ് സ്വന്തം മാതാപിതാക്കള്‍ പറഞ്ഞതെന്നും അനുപമ വ്യക്തമാക്കി. കുട്ടി ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും തനിക്കറിയില്ലെന്നും ഇനി കോടതിയുടെ സഹായം തേടാനാണ് തീരുമാനമെന്നും അനുപമ കൂട്ടിച്ചേർത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button