ഡല്‍ഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി, രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളായി വിഭജിച്ചതിന് ശേഷമുള്ള നിര്‍ണായക നീക്കവുമായി കേന്ദ്രസർക്കാർ. ജമ്മു കശ്മീരിലെ അടിസ്ഥാന സൗകര്യ വികസനുമായി ബന്ധപ്പെട്ട് ദുബായ് ഭരണകൂടവും ജമ്മു കശ്മീര്‍ ഭരണകൂടവും തമ്മില്‍ കരാര്‍ ഒപ്പുവച്ചതായി കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ജമ്മു കശ്മീരിൽ വൻകിട വ്യവസായ പാര്‍ക്കുകള്‍, ഐടി ടവറുകള്‍, മെഡിക്കല്‍ കോളജുകള്‍, സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രികള്‍ എന്നിവയുടെ നിര്‍മാണത്തിനാണ് കരാറെന്ന് ഗവര്‍ണര്‍ മനോജ് സിന്‍ഹ വ്യക്തമാക്കി.
ദുബായ് സന്ദര്‍ശനവേളയില്‍ ഭരണാധികാരികളുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നുവെന്നും ലോകം കശ്മീരിന്റെ മഹത്വം തിരിച്ചറിയുന്നതിന്റെ സൂചനയാണിതെന്നും കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ പറഞ്ഞു.
ദുബായ് ഭരണകൂടവുമായുള്ള പുതിയ കരാര്‍ നടപ്പാക്കുന്നതോടെ കശ്മീരില്‍ അടിസ്ഥാന സൗകര്യങ്ങൾ വികസിക്കുമെന്നും ടൂറിസം പുതിയ തലത്തിലേക്ക് ഉയരുമെന്നും പീയുഷ് ഗോയല്‍ വ്യക്തമാക്കി.
Post Your Comments