PathanamthittaThiruvananthapuramKollamKeralaNattuvarthaLatest NewsNews

വീട്ടിൽ നിന്നും പെൺകുട്ടിയെ വിളിച്ചിറക്കി കൊണ്ടുപോയി: പോലീസിനെ കണ്ടപ്പോൾ റോഡിൽ ഉപേക്ഷിച്ച് സ്വന്തം തടി തപ്പി കാമുകൻ

കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പുലര്‍ച്ചെ വീട്ടില്‍ നിന്ന് വിളിച്ചിറക്കിക്കൊണ്ടുപോയ കാമുകൻ പോലീസിനെ കണ്ടപ്പോൾ തടി തപ്പി. പെൺകുട്ടിയെ വഴിയിൽ ഇറക്കി നിർത്തി ബൈക്ക് കൊണ്ട് യുവാവ് രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ ആലപ്പുഴ മാവേലിക്കര തഴക്കര കണ്ണാട്ടുമുടി അതുല്യാ ഭവനില്‍ അഭിജിത്ത് (23) നെ പോലീസ് പിടികൂടി.

Also Read:മന്ത്രിയുടെ വാഹനം കടന്ന് പോകാൻ വഴി നൽകിയില്ല: മിനി ലോറി ഡ്രൈവർ അറസ്റ്റിൽ

സാമൂഹ്യമാധ്യമങ്ങൾ വഴിയാണ് പഴവര്‍ഗ്ഗ വില്പനക്കാരനായ അഭിജിത് കൊല്ലം സ്വദേശിയായ പതിനേഴുകാരിയുമായി പ്രണയത്തിലാകുന്നത്. തുടർന്ന് കഴിഞ്ഞ ഓഗസ്റ്റ് പതിനെട്ടിന് പുലര്‍ച്ചെ ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തുകയും വീട്ടുകാർ ഉറങ്ങിക്കിടക്കുന്ന സമയമായത് കൊണ്ട് തന്നെ പെൺകുട്ടിയെ ഫോണില്‍ വിളിച്ചിറക്കി ചിന്നക്കടയിലെത്തിക്കുകയും ചെയ്തു. എന്നാൽ ഈ സമയം പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിത പോലീസ് സംഘത്തെ കണ്ട ഇയാള്‍ ഭയന്ന് പെണ്‍കുട്ടിയെ വഴിയിൽ ഉപേക്ഷിച്ച്‌ രക്ഷപ്പെടുകയായിരുന്നു.

ഒറ്റയ്ക്ക് നിൽക്കുന്ന പെൺകുട്ടിയെ സംശയസ്‌പദമായ സാഹചര്യത്തിൽ കണ്ട പോലീസ് വിവരങ്ങള്‍ ചോദിച്ചറിയുകയും രക്ഷാകര്‍ത്താക്കളെ വിളിച്ചുവരുത്തി അവര്‍ക്കൊപ്പം വിട്ടയയ്ക്കുകയും ചെയ്തു. തുടർന്ന് യുവാവ് തന്നെ കടത്തിക്കൊണ്ടു പോകാന്‍ ശ്രമിച്ചതാണെന്ന് കാണിച്ച് പെൺകുട്ടി പോലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയായ യുവാവിനെ കളമശ്ശേരി എച്ച്‌.എം.ടി കോളനിയില്‍ നിന്നും അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button