Latest NewsKeralaNews

മന്ത്രിയുടെ വാഹനം കടന്ന് പോകാൻ വഴി നൽകിയില്ല: മിനി ലോറി ഡ്രൈവർ അറസ്റ്റിൽ

ദേശീയപാതയിൽ ചാലക്കുടി മുനിസിപ്പൽ ജംഗ്ഷന്റെ സർവീസ് റോഡിലായിരുന്നു സംഭവം നടന്നത്

തൃശൂർ : ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദുവിന്റെ വാഹനം കടന്നുപോകാൻ അനുവദിച്ചില്ലെന്ന് ആരോപിച്ച് മിനി ലോറി ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. കയ്പ്പമംഗലം സ്വദേശി ആനന്ദഭവനത്തിൽ സൂരജിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മന്ത്രിയുടെ വാഹനത്തെ കടന്നു പോകാൻ അനുവദിച്ചില്ലെന്നും പ്രകോപനപരമായി സംസാരിച്ചെന്നും പൊലീസ് പറയുന്നു.

Read Also  :  യുഎഇയിൽ മൂടൽമഞ്ഞ്: ദൃശ്യപരത കുറയുമെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ദേശീയപാതയിൽ ചാലക്കുടി മുനിസിപ്പൽ ജംഗ്ഷന്റെ സർവീസ് റോഡിലായിരുന്നു സംഭവം നടന്നത്. എറണാകുളത്ത് നിന്നും ഇരിങ്ങാലക്കുടയിലേക്ക് സർവീസ് റോഡിലൂടെ പോയതായിരുന്നു മന്ത്രി. സിഗ്നൽ ജംഗ്ഷനിൽ എത്തിയപ്പോൾ തുടരെ ഹോൺ അടിച്ചിട്ടും മുന്നിൽ കിടന്ന മിനിലോറി വഴി നൽകിയില്ല. പുറത്തിറങ്ങിയ സൂരജ് തുടരെ ഹോൺ മുഴക്കിയതിന് ക്ഷോഭിക്കുകയായിരുന്നു. തുടർന്ന് ഇയാളെ പൊലീസ് സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button