ThiruvananthapuramNattuvarthaLatest NewsKeralaIndiaNews

ആൾമാറാട്ടം നടത്തി ഡിഗ്രി പരീക്ഷ ജയിച്ചു, വി ശിവന്‍കുട്ടിയോളം തലയെടുപ്പുള്ള നേതാവ്: ജയചന്ദ്രൻ ചില്ലറക്കാരനല്ല

തിരുവനന്തപുരം: സ്വന്തം മകളുടെ ചോരക്കുഞ്ഞിനെ പ്രസവിച്ച മൂന്നാം ദിവസം തട്ടിയെടുത്ത സി പി എം നേതാവ് ജയചന്ദ്രൻ ചില്ലറക്കാരനല്ലെന്ന് മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നു. കഴിഞ്ഞ ഏപ്രില്‍ മാസം മുതല്‍ തന്റെ കുഞ്ഞിന് വേണ്ടിയുള്ള അന്വേഷണത്തിലാണ് അനുപമ. ജനിച്ച മൂന്നാം ദിവസം അച്ഛനും അമ്മയും ചേർന്ന് തന്റെ കുഞ്ഞിനെ കൊണ്ടുപോയതാണെന്നും പിന്നീട് ഇതുവരെ കുഞ്ഞിനെ കണ്ടിട്ടില്ലെന്നുമാണ് അനുപമയുടെ പ്രതികരണം.

Also Read:മോൻസൻ അറസ്റ്റിലാകുന്നതിനു മുൻപും പീഡിപ്പിച്ചു, മോന്‍സന്റെ ജീവനക്കാരും ഉപദ്രവിച്ചിരുന്നു:പോക്സോ കേസിൽ പെൺകുട്ടിയുടെ മൊഴി

‘പൊലീസില്‍ നിന്ന് ഇതുവരെ പോസിറ്റിവായി പ്രതികരണം ലഭിച്ചിട്ടില്ല. അച്ഛനോട് വിധേയത്വമുള്ള രീതിയിലാണ് അവരുടെ സംസാരം. ശിശുക്ഷേമ വകുപ്പിനും ബന്ധപ്പെട്ട എല്ലായിടത്തും പരാതി നല്‍കിയിട്ടുണ്ട്. കുഞ്ഞിനെ തിരികെ ലഭിക്കുമെന്നാണ് വിശ്വാസം. കുഞ്ഞിനെ ദത്ത് പോയെന്നാണ് ഇപ്പോള്‍ അറിയാന്‍ കഴിയുന്നതെന്ന് അനുപമ പറയുന്നു.

ചോരക്കുഞ്ഞിനെ അമ്മയുടെ അടുത്ത് നിന്ന് മാറ്റിയ ജയചന്ദ്രന്റെ ക്രിമിനൽ ബുദ്ധി ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്നും, അത് തുടങ്ങിട്ട് കാലം ഒരുപാട് ആയെന്നും മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നു. കമ്മ്യൂണിസ്റ്റ് വളര്‍ച്ചയ്ക്ക് ഏറെ സംഭാവനകള്‍ നല്‍കിയ വിപ്ലവ നേതാവിന്റെ മകനാണ്‌ ജയചന്ദ്രൻ. എണ്‍പതുകളുടെ തുടക്കത്തില്‍ തലസ്ഥാനത്തെ എസ്‌എഫ്‌ഐയുടെ പ്രധാനിയായിരുന്നു ഇയാൾ. മന്ത്രി വി ശിവന്‍കുട്ടിയുടെ സമകാലികന്‍. അതേ കാലഘട്ടത്തിൽ തന്നെ യൂണിവേഴ്‌സിറ്റി പരീക്ഷ മറ്റൊരാളെ കൊണ്ട് ജയചന്ദ്രന്‍ എഴുതിച്ചുവെന്ന ആരോപണം ശക്തമായിരുന്നു. അങ്ങനെ യൂണിവേഴ്‌സിറ്റിയുടെ ഡീബാര്‍ നേരിടേണ്ടി വന്നിരുന്നു അന്ന് ജയചന്ദ്രന്.

ക്രൈസ്തവ യുവതിയെ വിപ്ലവകരമായി വിവാഹം കഴിച്ചു ജീവിക്കാൻ ഇറങ്ങിത്തിരിച്ച ഒരു കഥയും ജയചന്ദ്രനുണ്ട്. അതേ ജയചന്ദ്രനാണ് മകളുടെ പ്രണയത്തെ എതിർത്തതെന്നും മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button