കൊച്ചി : കാക്കനാട് മയക്കുമരുന്ന് കേസിലെ പ്രതികളില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി എക്സൈസ് ക്രൈംബ്രാഞ്ച്. കഴിഞ്ഞ ദിവസം കാക്കനാട് ജയിലിലെത്തി പ്രതികളെ എക്‌സൈസ് സംഘം ചോദ്യം ചെയ്തു. പ്രതികള്‍ ആദ്യഘട്ടത്തില്‍ ചോദ്യം ചെയ്യലിനോട് കാര്യമായി സഹകരിച്ചിരുന്നില്ലെന്ന് എക്‌സൈസ് ക്രൈം ബ്രാഞ്ച് അധികൃതര്‍ പറഞ്ഞു. എന്നാല്‍, മൊബൈല്‍ വിളി വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ചോദ്യങ്ങള്‍ എത്തിയതോടെ പണമിടപാട് വിവരങ്ങള്‍ വെളിപ്പെടുത്താതെ വഴിയില്ലാതായി.
Read Also : വ്യാജരേഖകൾ ചമച്ച് കോടികൾ തട്ടിയ സംഭവം: പിടിയിലായ റെജി മലയിലിനു പിന്നിൽ വൻ സംഘമെന്ന് പോലീസ്
മയക്കുമരുന്ന് വാങ്ങാന്‍ ആരെല്ലാമാണ് പണം വന്‍ തോതില്‍ ഇറക്കിയതെന്ന് പ്രതികള്‍ വിവരിച്ചു. ഒന്നു മുതല്‍ നാലുവരെ പ്രതികളായ മുഹമ്മദ് ഫവാസ്, ശ്രീമോന്‍, അഫ്സല്‍ മുഹമ്മദ്, മുഹമ്മദ് അജ്മല്‍ എന്നിവരെയാണ് ചോദ്യം ചെയ്തത്. പ്രതികള്‍ എം.ജി. റോഡിലെ ഹോട്ടലില്‍ വ്യാജ രേഖകള്‍ നല്‍കി താമസിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. റേവ് പാര്‍ട്ടി സംഘടിപ്പിക്കുന്നതിന്റെ ഭാഗമായിരുന്നു ഇതെന്നാണ് കരുതുന്നത്. വ്യാജ രേഖകള്‍ തയ്യാറാക്കി നല്‍കിയത് ഷമീര്‍ റാവുത്തര്‍ ആണെന്നാണ് നിഗമനം.
Post Your Comments