KannurNattuvarthaLatest NewsKeralaNewsCrime

‘അച്ഛാ എന്ന് വിളിച്ച് കൈപിടിച്ച് പുറകെ നടന്നതല്ലേ എന്റെ മോൾ, എന്തിനാ കൊന്നു കളഞ്ഞത്?’: കണ്ണീരോടെ അമ്മ

കണ്ണൂർ: പാത്തിപ്പാലം പുഴയിൽ ഭാര്യയേയും മകളെയും തള്ളിയിട്ട് ഒന്നര വയസ്സുള്ള മകളെ കൊലപ്പെടുത്തിയ പിതാവിന്റെ അറസ്റ്റ് കഴിഞ്ഞ ദിവസമാണ് പോലീസ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഭാര്യ സോനയെയും മകളെയും പുഴയിലേക്ക് തള്ളിയിട്ട സംഭവത്തിൽ പത്തായക്കുന്ന് സ്വദേശി ഷിജുവിനെയാണ് പോലീസ്വും അറസ്റ്റ് ചെയ്തത്. അപകടത്തിൽ മകൾ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. വള്ള്യായി സ്വദേശി സോനയെ സാരമായ പരിക്കുകളോട് കൂടി നാട്ടുകാർ രക്ഷപെടുത്തി. കുട്ടിയുടെ മൃതദേഹം കഴിഞ്ഞദിവസമാണ് അടക്കിയത്. അച്ഛനെ ഏറെ ഇഷ്ടമായിരുന്നു മകളെയാണ് ഷിജു കൊലപ്പെടുത്തിയത്.

Also Read:സേവനങ്ങൾ എളുപ്പമാക്കൽ: അബുദാബിയിലെ കോടതികളിൽ ഇന്ററാക്ടീവ് കേസ് രജിസ്‌ട്രേഷൻ ആരംഭിച്ചു

വള്യായിയിൽ ക്ഷേത്ര ദർശനം കഴിഞ്ഞു വരുന്നതിനിടെ ആയിരുന്നു സംഭവം. ബൈക്കിലാണ് മകൾ അൻവിതയും ഭാര്യ സോനയുമൊത്ത് ഷിജുവും പാലത്തിനടുത്ത് എത്തിയത്. പുഴ കാണിക്കാം എന്ന് പറഞ്ഞ് പുഴക്കരയിൽ എത്തി തടയണയുടെ മുകളിലൂടെ നടക്കുമ്പോൾ മുണ്ടുടുക്കാൻ എന്ന് പറഞ്ഞ് കുട്ടിയെ അമ്മയുടെ കയ്യിൽ കൊടുത്തു. അതിനുശേഷം കുട്ടിയേയും അമ്മയെയും കുത്തൊഴുക്കുള്ള പുഴയിലേക്ക് തള്ളിയിടുകയായിരുന്നു. കുട്ടി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

കുടുംബവഴക്കാണ് ക്രൂരതയ്ക്ക് കാരണം. സാമ്പത്തിക പ്രയാസം ഉള്ളതിനാൽ ഭാര്യയുടെ സ്വർണാഭരണങ്ങൾ പണയപ്പെടുത്തിയിരുന്നെന്നും, ഇതിൻ്റെ പേരിൽ ഭാര്യ നിരന്തരം കുറ്റപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്തതിനാലാണ് കൊലപാതകം നടത്തിയതെന്നും ഇയാൾ മൊഴി നൽകി. ഭാര്യയെയും കുഞ്ഞിനെയും പുഴയിലേക്ക് തള്ളിയിട്ടതാണെന്ന് ഷിജു സമ്മതിച്ചതായി പോലീസും പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button