KeralaLatest NewsNews

ഒരു ജാടയും അഹങ്കാരവും ഇല്ലാത്ത നടിയാണ് ഗായത്രി, മാറേണ്ടത് നമ്മുടെ വിലയിരുത്തലുകളാണ്: നടിയെ പിന്തുണച്ച് വൈറൽ പോസ്റ്റ്

നടി ഗായത്രി സുരേഷും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ മറ്റു വാഹനങ്ങളില്‍ ഇടിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ കാര്‍ തടഞ്ഞു വയ്ക്കുകയും താരത്തെ കൊണ്ട് മാപ്പ് പറയിക്കുകയും ചെയ്തതിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. ഇതിന് പിന്നാലെ പ്രതികരണവുമായി നടി രംഗത്തെത്തിയിരുന്നു. ഒരു വണ്ടിയെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ സംഭവിച്ചതാണ്, വണ്ടി ഇടിച്ചിട്ട് നിര്‍ത്താതെ പോയി എന്ന തെറ്റ് മാത്രമേ ചെയ്തിട്ടുള്ളുവെന്ന് ഗായത്രി പറഞ്ഞിരുന്നു. ഇപ്പോഴിതാ നടിയെ പിന്തുണച്ചുകൊണ്ട് ഫ്രീ തിങ്കേഴ്‌സ് ഗ്രൂപ്പില്‍ പങ്കുവെച്ച ഒരു പോസ്റ്റ് വൈറലാകുകയാണ്. മാറേണ്ടത് നമ്മുടെയെല്ലാം കാഴ്ചപ്പാട് ആണെന്നും കുറിപ്പിൽ പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം:

ഗായത്രിയെ അറിയാവുന്നവര്‍ക്ക് അറിയാം…
ഒരു ജാടയും അഹങ്കാരവും ഇല്ലാത്ത തന്റെ കഴിവുകൊണ്ട് ആരുടെയും പിന്‍ബലമില്ലാതെ തന്നെ തേടിയെത്തുന്ന വേഷങ്ങള്‍ തന്റെ കഴിവിന് അനുസരിച്ചു ഭംഗിയായി ചെയ്യുന്നു…..
നടിമാരും നമ്മളെപ്പോലെതന്നെ മനുഷ്യരല്ലേ….
അപകടങ്ങള്‍ നിരവധി നിത്യേനെ നമ്മുടെ നിരത്തുകളില്‍ നടക്കുന്നുണ്ട്….
അശ്രദ്ധകൊണ്ടും മത്സരയോട്ടം കൊണ്ടും നമ്മുടെ നിരത്തുകളില്‍ നിത്യേന എത്ര ജീവനുകള്‍ പൊലിയുന്നുണ്ട്….
ചെറിയ അപകടം ഉണ്ടായ സമയത്ത് കാര്‍ നിര്‍ത്താത്ത പോവാന്‍ അവരെ പ്രായരിപ്പിച്ച ഘടകം നമ്മളില്‍ ചിലര്‍ തന്നെയാണ്…
അറിയപ്പെടുന്ന ആളുകള്‍ അവര്‍ക്ക് അറിയാതെ ചില പാളിച്ചകള്‍ പറ്റിയാല്‍ പോലും നമ്മുടെ സമൂഹത്തിലെ ഒരു വിഭാഗം അവരെ ഇന്‍ഫ്‌ലുരിറ്റി കോപ്ലക്‌സ് ഉള്ളില്‍ വച്ചു തേജോവദം ചെയ്യാന്‍ ശ്രമിക്കും….
കാര്‍ നിര്‍ത്താതെ പോയത് ന്യായീകരിക്കുക അല്ല മറിച്ച് കാര്‍ ചെയ്സ് ചെയ്ത് നിര്‍ത്തിയപ്പോഴും അവര്‍ പറ്റിയതെറ്റിന് മാപ്പ് പറയുകയാണ് ഉണ്ടായത് എന്ന സത്യം വിസ്മരിക്കരുത് എന്ന് ഓര്‍മിപ്പിചെന്നേ ഒള്ളൂ….
ഒരാള്‍ക്കും അപകടം പറ്റാത്ത ഒരു സംഭവം പോലീസ് എത്തി രമ്യമായി പരിഹരിച്ച ഒരു കാര്യം ആ സംഭവത്തിന്റെ ഒരു ചെറിയഭാകം മാത്രം കണ്ട് വിധിയെഴുതുന്ന ഗായത്രിയെ അവഹേളിക്കുന്ന എല്ലാ മാനവ പുങ്കങള്‍ക്കും നടുവിരല്‍ നമസ്‌കാരം…??
നമ്മള്‍ ആണ് മാറേണ്ടത് നമ്മുടെ വിലയിരുത്തലുകളാണ് മാറേണ്ടത്.. ??
Don’t Seek Attention….
Seek Respect….
It Will Last Longer….

shortlink

Related Articles

Post Your Comments

Related Articles


Back to top button