ThiruvananthapuramKeralaNattuvarthaLatest NewsIndiaNewsInternational

‘ചങ്കിലെ ചൈന’, അടുത്ത വയലാർ അവാർഡ് കിട്ടേണ്ട പുസ്തകം: ചിന്ത ജെറോമിന്റെ പുസ്തകത്തെ ട്രോളി സോഷ്യൽ മീഡിയ

തിരുവനന്തപുരം: ചിന്ത ജെറോം എഴുതിയ യാത്രാ വിവരണ പുസ്തകമായ ‘ചങ്കിലെ ചൈന’ യെ പരിഹസിച്ചും വിമർശിച്ചും സോഷ്യൽ മീഡിയ. വായനക്കാരുടെ ഫേസ്ബുക് ഗ്രൂപ്പുകളിൽ പുസ്തകത്തെക്കുറിച്ച് വന്ന ഒരു കുറിപ്പാണ് ഇപ്പോൾ ട്രോളുകൾക്കും വിമർശനങ്ങൾക്കും കാരണമായിരിക്കുന്നത്. ഇന്ത്യയിൽ നിന്നും ചൈനയിലേക്കുള്ള ചിന്ത ജെറോമിന്റെ യാത്രയും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമെല്ലാമാണ് യാത്രാ വിവരണത്തിൽ പറയുന്നത്. എന്നാൽ പുസ്തകത്തിൽ ചൈനയെക്കുറിച്ച് നല്ലത് മാത്രം പരാമർശിച്ചെന്നും ഇതിനേക്കാളെല്ലാം മോശമായ ഒരു വശം ചൈനയ്ക്ക് ഉണ്ടെന്നും വിമർശകർ അഭിപ്രായപ്പെടുന്നു.

Also Read:ഇന്ത്യൻ ഭരണഘടനയുടെ മതേതരത്വം വധഭീഷണി നേരിടുന്നു, സമൂഹത്തെ ശരിയായ മാർഗത്തിൽ നയിച്ച മഹാ മനീഷിയാണ് ശിഹാബ് തങ്ങൾ: മന്ത്രി

‘ചൈനയെക്കുറിച്ച് വിശദമായി പറഞ്ഞിട്ടുണ്ട്. ഭക്ഷണ സ്വാതന്ത്ര്യമില്ലാത്ത ഇന്ത്യയിൽ നിന്ന് ഭക്ഷണ സ്വാതന്ത്ര്യമുള്ള ചൈനയിലേക്ക് പോയത് വരെ പറഞ്ഞു. ഒരു പ്രധാന കാര്യം പക്ഷെ വിട്ടു. ജനാധിപത്യമുള്ള ഇന്ത്യയിൽ നിന്ന് പാർട്ടി ആധിപത്യമുള്ള ചൈനയിലേക്കായിരുന്നു യാത്ര. ജനാധിപത്യമില്ലാത്ത അപരിഷ്കൃത ഭരണ വ്യവസ്ഥ നില നിൽക്കുന്ന ചൈനയെക്കുറിച്ച് ഒന്നും പറഞ്ഞില്ല’, പുസ്തകത്തെ സോഷ്യൽ മീഡിയ വിമർശിച്ചു.

‘തള്ളാൻ മാത്രമായി ഇത്രയും എഴുതണം എന്നില്ല,ഒരു പുസ്തകത്തിനെ കുറിച്ചുള്ള എഴുത്തിൽ അതിന്റെ ഗുണവും ദോഷവും വ്യക്തമായി എഴുതിയിരിക്കണം, അടുത്ത വർഷത്തെ വയലാർ രാമവർമ്മ അവാർഡിനു പരിഗണിക്കേണ്ട പുസ്തകമായിരുന്നു ഈ വർഷത്തേത്‌ പോയി’, എന്നും സോഷ്യൽ മീഡിയ ഈ പുസ്തകത്തെ വിമർശിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button