കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഏറെ വിമർശനം ഏറ്റുവാങ്ങിയ ഒരു പോസ്റ്റാണ് കോൺഗ്രസ് എം പി കൂടിയായ രാജ് മോഹൻ ഉണ്ണിത്താൻ പങ്കുവച്ച വിവാഹ ചിത്രം. ഇരട്ട സഹോദരന്മാരുടെ വിവാഹത്തിന് ആശംസ അറിയിച്ചു കൊണ്ട് എം പി പങ്കുവച്ച ചിത്രത്തിൽ അവരുടെ ഭാര്യമാരുടെ ചിത്രം ഉണ്ടായിരുന്നില്ല. കൂടാതെ ഇന്ന് വിവാഹിതർ ആയവർ എന്ന കുറിപ്പ് കൂടി നൽകിയതോടെ സ്വവർഗാനുരാഗികളുടെ കൂട്ടായ്മയും ഈ ചിത്രങ്ങൾ ഏറ്റെടുത്തു. അതിനു പിന്നാലെ സ്വവർഗാനുരാഗത്തെ പിന്തുണച്ചു എന്ന പേരിൽ നിരവധി വിമർശങ്ങളും പിന്തുണകളും പോസ്റ്റിനു ലഭിച്ചു. എന്നാൽ പോസ്റ്റ് തറ്റിദ്ധരിക്കപ്പെട്ടതിനെ തുടർന്ന് രാജ് മോഹൻ ഉണ്ണിത്താൻ പിൻവലിക്കുകയുണ്ടായി. പൊതു സമൂഹത്തിന്റെ ഇത്തരം കാപട്യം നിറഞ്ഞ ചിന്തകൾ തന്നെയാണ് മലയാള സിനിമയും പങ്കുവയ്ക്കുന്നത്.
ജെന്റർ ലൈംഗിക ന്യൂനപക്ഷങ്ങൾ കേരളത്തഗിൽ നേരിടുന്ന വെല്ലുവിളികൾ ചെറുതല്ല. സാമൂഹികവും സാംകാരികവുമായ ഇടങ്ങളിൽ ഇവർക്ക് പിന്തുണ പ്രഖ്യാപിക്കുന്ന പലരും ഇത്തരക്കാരെ സദാചാരത്തിന്റെ പേരിൽ ആക്രമിക്കാൻ മുന്നിട്ടിറങ്ങാറുണ്ട്. ആണധികാരത്തിന്റെ ഘടനകളിൽ നിലനിക്കുന്ന മലയാളസിനിമ പരമ്പരാഗതമായ ചട്ടക്കൂടുകൾ പൊളിച്ചെഴുതുകയാണ്. ഭിന്നവർഗ്ഗ ലൈംഗികതയ്ക്ക് പ്രാധാന്യം നൽകുന്ന പൊതുബോധത്തെ പിന്തുടരുന്ന മലയാള സിനിമയിൽ സ്വവർഗ്ഗ പ്രണയത്തിന്റെ ചില ഇടങ്ങൾ ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്.
READ ALSO: ദുര്‍ഗാപൂജയ്ക്ക് മുന്നില്‍ ഖുറാന്‍ വെച്ചവരുടെ തലവെട്ടണം: വിവാദ പരാമര്‍ശവുമായി അബ്ബാസ് സിദ്ദിഖി
വിവാഹവും കുടുംബവും തുടങ്ങിയ കർക്കശമായ സാമൂഹിക സ്ഥാപനത്തിന്റെ ചട്ടക്കൂടിനുള്ളിൽ നിന്തൽക്കുകയും വ്യത്യസ്തമായ തങ്ങളുടെ ലൈംഗികാഭിലാഷങ്ങൾ തുറന്നു പറയാൻ മടിക്കുകയും കാലത്തു നിന്നും പൊതു സമൂഹത്തിൽ തുറന്നു പറച്ചിലുകൾ ഉണ്ടായട്ടി തുടങ്ങി എന്നത് ആശ്വാസ്യകരമാണ്. എന്നാൽ ആ തുറന്നു പറച്ചിലുകളെ സ്വീകരിക്കാൻ പൂർണ്ണമായും പൊതു സമൂഹത്തിന് കഴിഞ്ഞില്ല.
1970 കളിലെ വിവിധ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങൾ കേരളത്തിലെ പൊതു ഇടങ്ങളിൽ ലൈംഗികതയെ ആവിഷ്കരിക്കുന്നതിലെ നിശബ്ദത ലംഘിച്ചുകൊണ്ട് മുന്നേറി തുടങ്ങി. തത്ഫലമായി, മലയാള സിനിമകളും സ്വവർഗ്ഗ ഇടങ്ങളലും ലൈംഗികതും ആവിഷ്കരിക്കാൻ ആരംഭിച്ചു. എന്നാൽ വര്ഷം തോറും നോറിലധികം ചിത്രങ്ങൾ റിലീസ് ചെയ്യപ്പെടുന്ന മലയാള സിനിമ തൊണ്ണൂറു വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞിട്ടും സ്വവർഗ്ഗ വിഷയങ്ങൾ കൈകാര്യം ചെയ്ത ചിത്രങ്ങൾ പത്തിൽ താഴെമാത്രമാണ്.
കേരളത്തിലെ സാമൂഹികമായി അംഗീകരിക്കപ്പെട്ട ഭിന്നലിംഗ വിവാഹത്തിന്റെയും കുടുംബ ബന്ധങ്ങളുടെയും നീണ്ട ചരിത്രങ്ങളുടെ മലയാള സിനിമയിലെ സ്വവർഗ്ഗ ബന്ധങ്ങളെക്കുറിച്ചും ട്രാൻസ്ജെന്റർ ആവിഷ്കാരങ്ങളെക്കുറിച്ചും ഒരു അന്വേഷണം നടത്തുകയാണ്.
ആദ്യകാല മലയാള സിനിമകളിൽ, സാധാരണ കുടുംബങ്ങൾ ഭിന്നലൈംഗിക ബന്ധത്തിൽ അധിഷ്ഠിതമാണ്, പ്രധാനമായും പ്രത്യുത്പാദനംതന്നെയായിരുന്നു അതിന്റെ അടിത്തറ. കുടുംബ ബന്ധങ്ങൾ തലമുറ തലമുറയായി കൈമാറാൻ ആൺ പെൺ വിവാഹത്തിലൂടെ മാത്രമേ സാധ്യമാകൂ എന്ന ബോധം തന്നെയാണ് ഭിന്ന വർഗ്ഗ ലൈംഗികതയ്ക്ക് ഇത്രയും പ്രാധാന്യം കൽപ്പിച്ചു കൊടുത്തത്. അതുകൊണ്ടു തന്നെ അത്തരം ബന്ധങ്ങൾ സാധാരണവും അതിൽ നിന്നും വിഭിന്നമായ ബന്ധങ്ങൾ പ്രകൃതി വിരുദ്ധവുമായി വിലയിരുത്തപ്പെട്ടു.
ചില സിനിമകൾ ലോഡ്ജുകളിലും വാടക വീടുകളിലും ലേഡീസ് ഹോസ്റ്റലുകളിലും സ്വവർഗ്ഗാനുരാഗത്തിന്റെ അടുപ്പം ചിത്രീകരിച്ചുകൊണ്ട് ഈ പാതയിൽ നിന്ന് വ്യതിചലിച്ചു. എന്നാൽ അവർ കഥാപാത്രങ്ങൾക്കിടയിൽ സ്വവർഗ്ഗ മോഹങ്ങളുടെ സാധ്യത ശ്രദ്ധാപൂർവ്വം മറച്ചുവയ്ക്കുകയും ലൈംഗിക ബന്ധങ്ങളെ പ്രത്യേകമായി ഭിന്നലിംഗക്കാരായി അവതരിപ്പിക്കുകയും ചെയ്തു. രണ്ടു പെൻകുട്ടിക്കൽ (1978), ദേശാടനക്കിളി കരയാറില്ല (1986) തുടങ്ങിയ ചിത്രങ്ങൾ സ്ത്രീ സ്വവർഗ്ഗ പ്രണയത്തിന്റെ ഇടങ്ങൾ അവതരിപ്പിച്ചെങ്കിലും ഭിന്നലിംഗത്തിന്റെ നിഴലൈലയ്ക്ക് അതിനെ ചുരുക്കി. നിർബന്ധിതമായ ഭിന്നവർഗ്ഗ ജീവിതത്തിലേയ്ക്ക് പൊരുത്തപ്പെടുകയോ അല്ലെങ്കിൽ സ്വയം ജീവിതം അവസാനിപ്പിക്കുകയോ ചെയ്യേണ്ട ഒരു രീതിയാണ് ഇത്തരം ചിത്രങ്ങളിലെ കഥാപാത്രങ്ങൾക്ക് ലഭിച്ചിരുന്നത്.
സഞ്ചാരം (2004), സൈലന്റ് വാലി, മുംബൈ പോലീസ് മൈ ലൈഫ് പാർട്ണർ(2014) തുടങ്ങിയ ചിത്രങ്ങൾ സ്വവർഗാനുരാഗത്തിന്റെ പുതിയ തലങ്ങൾ മലയാളികൾക്ക് പരിചയപ്പെടുത്തി. സ്വവർഗ്ഗാനുരാഗം പ്രതിസന്ധിയായി നിർവചിക്കുകയും ഭിന്നലിംഗ വിവാഹങ്ങളുടെയും പിതൃപൈതൃക കുടുംബ ഇടങ്ങളുടെയും പിതൃാധിപത്യ മേധാവിത്വം മുറുകെ പിടിക്കുകയും ചെയ്യുന്ന ആഖ്യാന രീതി ശാസ്ത്രത്തെയാണ് ഈ ചിത്രങ്ങൾ പിന്തുടർന്നത്. ചില ഘട്ടങ്ങളിൽ കഥാപാത്രങ്ങളുടെ സ്വവർഗാനുരാഗം പ്രതിനായക സ്ഥാനത്ത് എത്തപ്പെടുകയും ചെയ്യുന്നുണ്ട്. 2003 -ൽ ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ച ഷീലയെയും ശ്രീ നന്ദുവിനെയും മാധ്യമങ്ങൾ ആഘോഷമാക്കിയിരുന്നു. എന്നാൽ നന്ദുവിന്റെ ട്രാൻസ് സ്വത്വത്തെ അന്ന് ആരും ശ്രദ്ധിച്ചിരുന്നില്ല.
പല ട്രാൻസ് ട്രാൻസ് ആളുകളും അവരുടെ ലിംഗ സ്വത്വം കാരണം കുടുംബത്തിൽ നിന്ന് പുറത്താക്കപ്പെടുകായും നാട് വിട്ടു പോകാൻ നിര്ബന്ധിതരാകുകയും ലൈംഗിക തൊഴിലിൽ എത്തപ്പെടുകയും ചെയ്യുന്ന സാഹചര്യം കേരളത്തിൽ കൂടുതലാണ്. സോഷ്യൽ മീഡിയയിൽ സജീവമാണ് ട്രാൻസ് ആക്ടിവിസ്റ്റും അഭിനേത്രിയുമായ സൂര്യ. ഇന്ത്യയിൽ തന്നെ വിവാഹത്തോടെ ചരിത്രം കുറിക്കാൻ സൂര്യയ്ക്കും ഇഷാനും കഴിഞ്ഞു. ഇതിനു പിന്നാലെ ട്രാൻസ്ജെൻഡർമാരുടെ നിരവധി വിവാഹങ്ങൾ നടത്തപ്പെട്ടു. ഹരിണി, അഞ്ജലി, ദീപ്തി കല്യാണി, ശീതൾ തുടങ്ങിയ ട്രാൻസ് ആക്ടിവിസ്റ്റുകൾ തന്റെ സ്വാന്തത്തിൽ അഭിമാനത്തോടെ ജീവിക്കുകയും അഭിനയ ലോകത്തേയ്ക്ക് ചുവടു വയ്ക്കുകയും ചെയ്തു കഴിഞ്ഞു. അതെ സമായാണ് കഴിഞ്ഞ മൂന്നു മാസങ്ങൾക്ക് ഉള്ളിൽ അനന്യ ഉൾപ്പെടെ മൂന്നോളം ട്രാൻസുകളാണ് ജീവൻ ഒടിക്കിയത്.
സന്തോഷ് സൗപർണിക ഒരുക്കിയ അർദ്ധനാരി എന്ന ചിത്രത്തിൽ ട്രാൻസ് സമൂഹത്തിന്റെ ജീവിതം ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്. ,മലയാളത്തിന്റെ മഹാനടൻ തിലകൻ പ്രമുഖ വേഷം അവതരിപ്പിച്ച ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായ വിനയൻ അവരുടെ ലൈംഗികാഭിലാഷങ്ങൾ ഒരു പുരുഷനോടും ഒരു ട്രാൻസ് സ്ത്രീയോടും ( കോകില) പ്രകടിപ്പിക്കുന്നതിലൂടെ ഒരു ബൈസെക്ഷ്വൽ വ്യക്തിയായി വിലയിരുത്തപ്പെടുന്നു. ട്രാൻസ് സമുദായത്തിന്റെ ഭാഗമായി മാറുന്ന വിനയൻ മഞ്ജുളയായി ജീവിക്കുകയും കുട്ടിക്കാലം മുതൽ തന്റെ കാമുകനായ ബാലുവിനെ വിവാഹം കഴിക്കുകായും ചെയ്യുന്നു. അതിനു പിന്നാലെ ഓടും രാജ ആടും റാണി (2014), ഉടലാഴം (2019) എന്നി ചിത്രങ്ങളും ട്രാൻസ് കഥാപാത്രങ്ങളുടെ ജീവിത പരിസരങ്ങളെ അടയാളപ്പെടുത്തുകയുണ്ടായി.
ആളൊരുക്കം, ഞാൻ മേരിക്കുട്ടി, ഉടലാഴം തുടങ്ങിയ ചിത്രങ്ങൾ മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ട്രാൻസ് സമൂഹത്തിന്റെ ജീവിത സാഹചര്യങ്ങളെ അടയാളപ്പെടുത്താൻ ശ്രമിച്ചു. ഞാൻ മേരിക്കുട്ടിയിലെ നായികയായ ട്രാൻസ് വുമൺ മേരിക്കുട്ടി (ജയസൂര്യ ) വിവാഹേതര ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനേക്കാൾ അവിവാഹിതയായി കഴിയുവാനാണ് ഇഷ്ടപ്പെടുന്നതെങ്കിൽ, ആളൊരുക്കത്തിലെ പ്രിയങ്കയ്ക്ക് ഒരു പുരുഷ പുരുഷ പങ്കാളി ഉണ്ട് ഒരു ദത്തെടുത്ത മകളും. മേരിക്കുട്ടിയിൽ മാതൃ കുടുംബത്തെക്കുറിച്ചുള്ള ആവർത്തന പരാമർശവും പിതൃ കുടുംബത്തിലേക്കുള്ള തിരിച്ചുവരവും ഒരു ട്രാൻസ് വിവാഹത്തിന്റെയും കുടുംബത്തിന്റെയും സാധ്യതകൾ ഇല്ലാതാക്കുന്നു. നിയമപരമായി വിവാഹിതരാകാനും ദമ്പതികളായി ജീവിക്കാനുമുള്ള ട്രാൻസ്ജെൻഡർമാരുടെ അവകാശത്തെ സാമൂഹികമായി നിഷേധിക്കുന്നതിനെ പരോക്ഷമായി വിമർശിക്കുന്ന ചിത്രമാണ് ആളൊരുക്കം. ഗോത്ര സംസ്കാരത്തിന്റെ ഭാഗമായി നിൽക്കുമ്പോഴും തന്റെ ട്രാൻസ് സ്വത്വത്തെ തിരിച്ചറിഞ്ഞു കൊണ്ട് ജീവിക്കാൻ ഗുളികന് കഴിയുന്നു. പൊതു സമൂഹത്തിന്റെ ലൈംഗിക ചൂഷങ്ങണളിൽ ശാരീരികമായും മാനസികമായും മുറിവേൽക്കപ്പെടുന്ന ഗുളികനും വിവാഹമെന്ന ചട്ടക്കൂടിനുള്ളിൽ തന്നെയാണ് നിൽക്കുന്നത്.
രശ്മി അനിൽ
Post Your Comments