പൂഞ്ഞാർ: ബസോടിക്കുന്നത് ത്രില്ലിന് വേണ്ടിയാണെന്നും തന്റെ ജീവിതം ഭദ്രമാണെന്നും പൂഞ്ഞാര്‍ സെയ്ന്റ് മേരീസ് പള്ളിക്ക് സമീപം വെള്ളക്കെട്ടിലൂടെ കെഎസ്ആര്‍ടിസി ബസ് ഓടിച്ച ഡ്രൈവർ ജയദീപ് സെബാസ്റ്റ്യൻ. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നിര്‍ദേശ പ്രകാരം യാത്രക്കാരുടെ ജീവന് ഭീഷണിയുയർത്തുകയും ബസിന് നാശനഷ്ടം വരുത്തുകയും ചെയ്‌തെന്ന് ആരോപിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍ ജയദീപ് സെബാസ്റ്റ്യനെ മണിക്കൂറുകള്‍ക്കകം സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. തുടർന്ന് ഡ്രൈവര്‍ ജയദീപ് സെബാസ്റ്റ്യന്‍ സോഷ്യൽ മീഡിയയിലൂടെയാണ് പ്രതികരണം നടത്തിയത്.
‘പ്രതികരിച്ചതിന്റെ പേരില്‍ ജോലി പോകുമെന്ന ഒരു പേടിയും എനിക്കില്ല. എന്റെ ജീവിതം ഭദ്രമാണ്. നാളെയെ കുറിച്ച് ഒരു പേടിയുമില്ല. അഞ്ചേക്കര്‍ സ്ഥലമുണ്ട്. അച്ഛനും അമ്മയ്ക്കും പെന്‍ഷനുണ്ട്. സഹോദരിമാര്‍ അമേരിക്കയിലാണ്. അവര്‍ എന്നെ നിരന്തരം വിളിക്കുന്നുണ്ട്. എല്ലാ മാസവും അവര്‍ എനിക്ക് പണം അയച്ചു തരുന്നുണ്ട്. മക്കളുടെ കാര്യവും അവരാണ് നോക്കുന്നത്. ഭാര്യക്ക് ജോലിയൊന്നുമില്ല. അവളുടെ സഹോദരങ്ങളും വിദേശത്താണ്. ഒന്നിനും ഒരു കുറവും അവര്‍ വരുത്താറില്ല’. ജയദീപ് സെബാസ്റ്റ്യന്‍ പറഞ്ഞു.
കെട്ടിപ്പിടിച്ച നിലയില്‍ കുട്ടികളുടെ മൃതദേഹം: കൊക്കയാറില്‍ ആറുപേരുടെ മൃതദേഹം കൂടി കണ്ടെത്തി
‘പണം നേടാന്‍ വേണ്ടിയല്ല ഞാന്‍ ജോലിക്ക് പോകുന്നത്. ഒരു ത്രില്ലിനാണ് ബസോടിക്കുന്നത്. കസിന്‍സിന് പണ്ട് ബസുണ്ടായിരുന്നു. അതോടിച്ച് ത്രില്ലടിച്ചാണ് കെഎസ്ആര്‍ടിസിയില്‍ ജോലി നേടിയത്. പണത്തിന് വേണ്ടി ഓവര്‍ഡ്യൂട്ടിയൊന്നും ചെയ്യാറില്ല. വളരെ ശ്രദ്ധിച്ചാണ് ജോലി കൈകാര്യം ചെയ്തിരുന്നത്’. ജയദീപ് പറഞ്ഞു. പന്ത്രണ്ട് വര്‍ഷത്തിനിടയില്‍ ഇന്നുവരെ കെഎസ്ആര്‍ടിസിക്ക് നഷ്ടമുണ്ടാക്കിയതിന്റെ പേരില്‍ നൂറ് രൂപ പോലും അടച്ചിട്ടില്ലെന്നും യാത്രക്കാരുമായി ഒരു പ്രശ്‌നവും ഉണ്ടാക്കിയിട്ടില്ലെന്നും ജയദീപ് സെബാസ്റ്റ്യന്‍ കൂട്ടിച്ചേർത്തു.
Post Your Comments